ബ്ലാസ്റ്റേഴ്‌സ് വിട്ടശേഷം ഇന്ത്യന്‍ ക്ലബുകള്‍ തന്നോട് ചെയ്തത്, വെളിപ്പെടുത്തലുമായി ഷറ്റോരി
ഐഎസ്എല്ലില്‍ ആറാം സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കിയതിന് ശേഷം ഒരു ഇന്ത്യന്‍ ക്ലബും ഓഫറുകളുമായി തന്നെ സമീപിച്ചില്ലെന്ന് ഡച്ച് പരിശീലകന്‍ എല്‍ക്കോ ഷറ്റോരി. കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷറ്റോരി ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലിവില്‍ ഐ.എസ്.എല്‍ ഏഴാം സീസണില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനായി മാച്ച് അനലിസ്റ്റായി പ്രവര്‍ത്തിക്കുകയാണ് ഈ ഡച്ചുപരിശീലകന്‍. ഓരോ മത്സര ശേഷം ഐഎസ്എല്‍ മത്സരങ്ങളുടെ വിലയിരുത്തലുമായി ഷറ്റോരി ടിവിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ബ്ലാസ്റ്റേഴ്‌സ് വിട്ട എല്‍ക്കോ ഷറ്റോരി മറ്റേതെങ്കിലും ഐഎസ്എല്‍ ക്ലബില്‍ പരിശീലകനായി ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അതുണ്ടായില്ല.
ഐഎസ്എല്ലില്‍ മികച്ച പരിശീകനായി പേരെടുത്തയാളാണ് എല്‍ക്കോ ഷറ്റോരി. ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിനെ ആദ്യമായി പ്ലേഓഫിലെത്തിച്ചാണ് ഷറ്റോരി ശ്രദ്ധനേടിയത്. തൊട്ടടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയ ഷറ്റോരിയ്ക്ക് തിളക്കം ആവര്‍ത്തിക്കാനായില്ല.