ഈസ്റ്റ് ബംഗാളും പേര് മാറ്റുന്നു, ഇനി പുതിയ പേരില്‍

Image 3
FootballISL

ഐഎസ്ല്‍ ഏഴാം സീസണില്‍ കളിക്കാനൊരുങ്ങുന്ന കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ കളത്തിലറങ്ങുക പുതിയ പേരില്‍. പുതിയ സ്‌പോണ്‍സറായ ശ്രീ സിമന്റിനെ കൂടി ഉള്‍കൊള്ളിച്ച് എസ് സി ഈസ്റ്റ് ബംഗാള്‍ എന്ന പേരില്‍ കളിക്കാനുളള സാധ്യതയാണ് ക്ലബ് തേടുന്നത്.

പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാവ്വാഴ്ച പുതിയ പേര് ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.വരും ദിവസങ്ങളില്‍ ഇതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിക്കും.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ഈസ്റ്റ് ബംഗാള്‍ അന്നത്തെ സ്‌പോണ്‍സാറായിരുന്നു ക്വിസ് ഈസ്റ്റ് ബംഗാള്‍ എന്ന പേരിലായിരുന്നു കളിച്ചിരുന്നത്. ഈ സീസണില്‍ ക്വിസ് ഈസ്റ്റ് ബംഗാളുമായി തെറ്റിപരിഞ്ഞതോടെയാണ് ശ്രീ സിമന്റ് ഈസ്റ്റ് ബംഗാളിന്റെ ഭാഗമായത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശ്രമഫലമായാണ് ശ്രീ സിമന്റ് ഈസ്റ്റ് ബംഗാളിന്റെ സ്‌പോണ്‍സറാകുന്നത്. ഇതിന് പിന്നാലെ അവര്‍ക്ക് ഐഎസ്എല്ലിലേക്ക് പ്രവേശനവും ലഭിച്ചിരുന്നു.

നേരത്തെ ഈസ്റ്റം ബംഗാളിന്റെ ബദ്ധവൈരികളായിരുന്ന മോഹന്‍ ബഗാന്‍ ഐഎസ്എല്‍ ക്ലബായ എടികെയുമായി ലയിച്ചാണ് ഐഎസ്എല്ലിന് യോഗ്യത നേടിയത്. ഇതോടെ മോഹന്‍ ബഗാന്റെ പേരി എടികെ മോഹന്‍ ബഗാന്‍ എന്നാക്കി മാറ്റിയിരുന്നു.