പ്രതിരോധ കോട്ടയൊരുക്കി ഈസ്റ്റ് ബംഗാള്‍, സൂപ്പര്‍ താരത്തെ സ്വന്തമാക്കി

ഐഎസ്എല്ലില്‍ നവാഗതരായ ഈസ്റ്റ് ബംഗാള്‍ എഫ്‌സി തങ്ങളുടെ പുതിയ പരിശീലകന് കീഴില്‍ തകര്‍പ്പന്‍ സൈനിംഗിന് തുടക്കമിട്ടിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ പ്രതിരോധ താരം സ്‌കോട്ട് നെവില്ലയെയാണ് ഈസ്റ്റ് ബംഗാള്‍ റൗഞ്ചിയിരിക്കുന്നത്.

ഒരു വര്‍ഷത്തേക്ക് ലോണിലാണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. നെവിലയെ ടീമിലെത്തിക്കാനായതോടെ ഈസ്റ്റ് ബംഗാളിന്റെ ഏഷ്യന്‍ ക്വാട്ട കൂടെ പൂര്‍ത്തിയാക്കും.

നിലിവിലെ ഈസ്റ്റ് ബംഗാള്‍ പരിശീലകനായ റോബി ഫൗളറിന് കീഴില്‍ ബ്രിസ്‌ബെയ്ന്‍ റോറില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് നെവില്ല. കഴിഞ്ഞ സീസണില്‍ ബ്രിസ്ബെയ്ന്‍ റോറിനായി 26 മത്സരങ്ങളില്‍ കളിച്ച നെവില്ല രണ്ട് ഗോളുകളും സ്വന്തമാക്കിയിരുന്നു. ഈസ്റ്റ് ബംഗാളിലേക്ക് താരം പോകും എന്ന് ബ്രിസ്ബര്‍ റോര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

31കാരനായ നെവില്‍ റൈറ്റ് ബാക്കാണ്. സെന്റര്‍ ബാക്കായും കളിക്കാന്‍ കഴിവുള്ള താരമാണ്. ബ്രിസ്ബണ്‍ റോറില്‍ കൂടാതെ ഓസ്‌ട്രേലിയന്‍ ക്ലബ്ബുകളായ പെര്‍ത് ഗ്ലോറി, ന്യൂകാസ്റ്റില്‍ ജെറ്റ്‌സ്, വെസ്റ്റേണ്‍ സിഡ്നി വണ്ടേഴ്‌സ് ,സൊറന്റോ തുടങ്ങിയ ക്ലബുകള്‍ക്കായും നെവില്ലെ ബൂട്ടണിച്ചിട്ടുണ്ട്.

ക്ലബ് ഫുട്‌ബോളില്‍ 150ല്‍ അധികം മത്സരങ്ങള്‍ കളിച്ച് പരിചയമുളള നെവില്ലെയുടെ വരവ് ഈസ്റ്റ് ബംഗാള്‍ പ്രതിരോധ നിര കരുതുറ്റതാക്കും. ഒസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ അണ്ടര്‍ 23 ടീമിലും ഇദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.

You Might Also Like