ആ ടീമിനെ ഐഎസ്എല്ലില്‍ നിന്നും പുറത്താക്കുമെന്ന് സംഘാടകര്‍

ഐഎസ്എല്ലിലെ പുതിയ സീസണില്‍ ഈസ്റ്റ് ബംഗാളിനെ പുറത്താക്കാന്‍ സാധ്യതയേറുന്നു. ക്ലബിനകത്തെ അഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഈസ്റ്റ് ബംഗാളിനെ പുറത്താക്കും എന്നാണ് എഫ് എസ് ഡി എല്‍ ക്ലബിനെ അറിയിച്ചിരിക്കുന്നത്.

ഈസ്റ്റ് ബംഗാള്‍ മാനേജ്‌മെന്റും സ്‌പോണ്‍സറും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ക്ലബിന്റെ ഐ എസ് എല്ലിലെ സ്ഥാനം തന്നെ ആശങ്കയിലാക്കിയിരിക്കുന്നത്. ഈസ്റ്റ് ബംഗാളില്‍ വലിയ നിക്ഷേപം നടത്തി ശക്തി സിമന്റ് കഴിഞ്ഞ വര്‍ഷം ഈസ്റ്റ് ബംഗാളിനെ ഐ എസ് എല്ലിലേക്ക് എത്തിച്ചിരുന്നു.

എന്നാല്‍ ഈസ്റ്റ് ബംഗാള്‍ ബോര്‍ഡും സ്‌പോണ്‍സര്‍മാരുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ശ്രീ സിമന്റ് നിക്ഷേപം പിന്‍വലിച്ച് ഈസ്റ്റ് ബംഗാള്‍ ക്ലബ് വിടാന്‍ ഉള്ള കടുത്ത നടപടികള്‍ തീരുമാനിക്കും എന്ന് കൊല്‍ക്കത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ ക്ലബ് ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്കും നേരിടുകയാണ്. ഇതിനും ഒരു പരിഹാരം കാണാന്‍ ക്ലബ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഈസ്റ്റ് ബംഗാളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ക്ലബ് ഒരു തീരുമാനം അറിയിക്കണം എന്നാണ് എഫ് എസ് ഡി എല്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പരിഹാരം ഇല്ലായെങ്കില്‍ ഈസ്റ്റ് ബംഗാളിന് ഐ എസ് എല്ലിനോട് യാത്ര പറയാം എന്നും എഫ് എസ് ഡി എല്‍ പറയുന്നു.

പുതിയ ക്ലബിനെ പകരം എത്തിക്കാന്‍ സമയം ഇല്ലാത്തതു കൊണ്ട് തന്നെ ഈസ്റ്റ് ബംഗാള്‍ ഐ എസ് എല്‍ വിടുകയാണെങ്കില്‍ 10 ക്ലബുകളുമായാകും ഈ വരുന്ന ഐ എസ് എല്‍ നടക്കുക. കഴിഞ്ഞ സീസണില്‍ ഐ എസ് എല്ലില്‍ എത്തിയ കൊല്‍ക്കത്ത വമ്പന്മാര്‍ക്ക് അത്ര നല്ല സീസണായിരുന്നില്ല കഴിഞ്ഞ സീസണ്‍.

You Might Also Like