ഗോവയുടെ സര്‍പ്രൈസ് സൈനിംഗ്, മദന്‍ റാവുവിന് പകരക്കാരനായി

യുവതാരങ്ങളെ വളര്‍ത്തിയെടക്കുന്നതില്‍ എന്നും കൈയ്യടി നേടാറുളള ക്ലബാണ് എഫ്‌സി ഗോവ. അത് ആവര്‍ത്തിച്ച് കൊണ്ട് ഇത്തവണ തങ്ങളുടെ യൂത്ത് ടീം ക്യാപ്റ്റന്‍ ലിയാന്‍ഡറിന് സീനിയര്‍ ടീമില്‍ മൂന്ന് വര്‍ഷകരാര്‍ നല്‍കിയിരിക്കുകയാണ് ഗോവന്‍ വമ്പന്‍മാര്‍.

എഫ്സി ഗോവ ഡെവെലമെന്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ലിയാന്‍ഡര്‍ ഡി കുന്‍ഹയ്ക്കാണ് സീനിയര്‍ ടീമില്‍ മൂന്ന് വര്‍ഷകരാര്‍ നല്‍കിയിരിക്കുന്നത്. റൈറ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന ഇദ്ദേഹം കഴിഞ്ഞ ഐ ലീഗ് സെക്കന്റ് ഡിവിഷന്‍ സീസണിലടക്കം മിന്നും പ്രകടനം നടത്തിയത്. കൂടാതെ ലിയാന്‍ഡര്‍ ഗോവന്‍ സ്വദേശി കൂടിയാണ്.

എഫ്സി ഗോവയുടെ ക്യാപ്റ്റനായി കഴിഞ്ഞ സീസണുകളില്‍ പ്രവര്‍ത്തിച്ച മദര്‍ റാവു ദേശായി കഴിഞ്ഞ ദിവസമാണ് ക്ലബ്ബുമായി വേര്‍പിരിഞ്ഞത് അദ്ദേഹത്തിന്റെ പൊസിഷനില്‍ പകരക്കാരനായിട്ടാണ് ഇരുപത്തിരണ്ടുകാരന്‍ ലിയാന്‍ഡര്‍ എത്തുന്നത്.

മുംബൈ സിറ്റി എഫ്‌സിയാണ് മദന്‍ റാവുവിനെ റാഞ്ചിയയത്. കഴിഞ്ഞ ആറ് വര്‍ഷമായി ഗോവയ്ക്കായി കളിച്ച താരമാണ് മദന്‍ റാവു.

You Might Also Like