മെസിക്കൊപ്പം എപ്പോഴും ആരെങ്കിലും വേണം ! ശ്രദ്ധേയ നിരീക്ഷണങ്ങളുമായി ആൽവസ്

ഇപ്പോഴത്തെ സാഹചര്യത്തില്‍ ബാഴ്സലോണയുടെ പ്രകടനത്തില്‍ ലയണല്‍ മെസി രോഷാകുലനാവുന്നതില്‍ തെറ്റില്ലെന്നാണ് മുന്‍ ബാഴ്സ താരമായ ഡാനി ആല്‍വസ്.കാറ്റലൂണിയ റേഡിയോക്ക്നല്‍കിയ അഭിമുഖത്തിലാണ് ലയണല്‍ മെസിയുടെ ബാഴ്സയിലെ പ്രകടനത്തെ വിലയിരുത്തികൊണ്ട് ഡാനി ആല്‍വസ്സംസാരിച്ചത്.
‘മെസി ജനിച്ചത് തന്നെ ജയിക്കാനായിട്ടാണ്. അവനു തോല്‍ക്കുന്നത് തീരെ ഇഷ്ടമല്ലാത്ത കാര്യമാണ്. എന്നാല്‍ തോല്‍കുമ്പോള്‍ അവന്‍ രോഷാകുലനാവുന്നത് സാധാരണമാണ്. അവന്‍ എന്നെപോലെ എപ്പോഴും ജയിക്കണമെന്ന ആഗ്രഹമുള്ള ആളാണ്.’ ഡാനി ആല്‍വസ് പറഞ്ഞു.
മെസി വളരെക്കാലമായി ബാഴ്സയില്‍ തുടരുന്ന താരമാണെന്നും അതിനാല്‍ തന്നെ നിരവധി അനുഭവങ്ങളിലൂടെ കടന്നു പോയ ആളാണെന്നും ആല്‍വസ് നിരീക്ഷിക്കുന്നു. ജയിച്ചു മുന്നേറാന്‍ ബാഴ്സക്കെന്താണ് ആവശ്യമെന്നു കൃത്യമായി ബോധ്യമുള്ള താരമാണ് മെസ്സിയെന്നും ഡാനി ആല്‍വേസ് കൂട്ടിച്ചേര്‍ത്തു.
മെസിയെ പൂര്‍ണ്ണനാക്കുന്നത് അവനൊപ്പം കളിക്കുന്നവര്‍ തന്നെയാണെന്നും മെസി-ആല്‍വേസ് കൂട്ടുകെട്ടിന്റെ കാലഘട്ടത്തെ ഓര്‍മിപ്പിച്ചു ബ്രസീലിയന്‍ താരം വ്യക്തമാക്കി.
‘മെസിക്കെപ്പോഴും കൂട്ടുകെട്ട് അനിവാര്യമാണ്. മെസിയാണ് പ്രധാനപ്പെട്ട താരമെന്ന് ഞാനെപ്പോഴും പറയാറുണ്ട്. ഞങ്ങള്‍ ബാഴ്സയില്‍ അവനൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ട ആളുകള്‍ മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ എനിക്ക് തോന്നുന്നത് ബാഴ്സ മെസി മാത്രം ഓടിക്കുന്ന കാറു പോലെയാണ്.’ മെസ്സിയുടെ ബാഴ്‌സയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു ഡാനി ആല്‍വസ് വാചാലനായി.