ക്ലാസിക്കോ ജയിക്കേണ്ടത് അഭിമാനപ്രശ്‍നം, ഒരുമിച്ചു മുന്നേറിയാൽ ഞങ്ങളെ ആർക്കും തടുക്കാനാവില്ലെന്നു തിബോട് കോർട്‌വ
റയൽ മാഡ്രിഡിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ബെൽജിയം സൂപ്പർകീപ്പർ തിബോട് കോർട്‌വ. അവസാനം സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന രണ്ടു മത്സരങ്ങളിലും സിദാന്റെ റയൽ മാഡ്രിഡിനു തോൽവി രുചിക്കേണ്ടി വന്നെങ്കിലും എൽ ക്ലാസിക്കോ വിജയിക്കാനാവുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് കോർട്‌വ.
എൽ ക്ലാസിക്കോക്ക് മുന്നോടിയായി ലാലിഗക്ക് നൽകിയ അഭിമുഖത്തിലാണ് കോർട്‌വ റയൽ മാഡ്രിഡ് ടീമിലുള്ള തന്റെ ആത്മവിശ്വാസം വെളിപ്പെടുത്തിയത്. റയൽ മാഡ്രിഡ് എല്ലാ കീരീദങ്ങൾക്ക് വേണ്ടിയും പരിശ്രമിക്കുന്ന ടീമാണെന്നും അതുകൊണ്ടാണ് അവർ ലോകത്തിലെ തന്നെ മികച ക്ലബ്ബായി തുടരുന്നതെന്നും കോർട്‌വ ചൂണ്ടിക്കാണിച്ചു. ഒരുമിച്ചു പോരാടാനിറങ്ങിയാൽ ഒരു ടീമിനും തങ്ങളെ തോൽപിക്കാനാവില്ലെന്നും കോർട്‌വ കൂട്ടിച്ചേർത്തു. ഇന്നു നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോയെക്കുറിച്ചും താരം മനസു തുറന്നു.
🗣 "If the team is united, it's very difficult to beat us"@thibautcourtois is feeling confident ahead of #ElClasico
— MARCA in English 🇺🇸 (@MARCAinENGLISH) October 24, 2020
💪https://t.co/gVLHXa8dvy pic.twitter.com/672uA7ffC0
” ഏറ്റവും സ്പെഷ്യൽ ആയ ഒരു മത്സരം തന്നെയാണിത്. ഞാൻ ചെൽസിയിൽ കളിച്ചിരുന്ന കാലത്തു ടീവിയിൽ ക്ലാസിക്കോ കാണാൻ ശ്രമിക്കാറുണ്ടായിരുന്നു. ഇത്തരം മത്സരങ്ങളിൽ കളിക്കണമെന്ന് സ്വപ്നം കാണാറുണ്ടായിരുന്നു. രണ്ടു വമ്പന്മാർ തമ്മിൽ ഏറ്റുമുട്ടുന്ന എൽക്ലാസിക്കോ വളരെ പ്രധാന്യമേറിയ മത്സരം തന്നെയാണ്.”
“ഞങ്ങൾക്ക് ജയിച്ചു മുന്നേറാനായാൽ അത് വലിയ കാര്യമാണ്. ഒപ്പം ഈ വിജയങ്ങൾ തുടരുകയും വേണം. എല്ലാ ആഴ്ചകളിലെപ്പോലെയും ഈ മൂന്നു പോയിന്റും വളരെ മൂല്യമുള്ളതു തന്നെയാണ്. ഇത് ജയിക്കാനാനായാൽ അതു ഞങ്ങൾക്ക് കൂടുതൽ ആത്‍മവിശ്വാസം നൽകുമെന്നുറപ്പാണ്. ഇതിനെല്ലാം പുറമെ എൽ ക്ലാസിക്കോ ജയിക്കുന്നത് അഭിമാനത്തെക്കൂടി സംബന്ധിക്കുന്ന ഒന്നാണ്. ” കോർട്‌വ ലാലിഗ യോട് പറഞ്ഞു.