ഇഗോര്‍ അംഗുലോ ഇന്ത്യയിലേക്ക്, കളിക്കുക ഈ ക്ലബിനായി

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് വെറുതെയാക്കി പോളിഷ് ലീഗില്‍ കളിക്കുന്ന സ്പാനിഷ് താരം ഇഗോര്‍ അംഗുലോയെ എഫ്‌സി ഗോവ റാഞ്ചിയതായി സൂചന. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കോറോയ്ക്ക് പകരക്കാരനായി അംഗുലോ എഫ്‌സി ഗോവിയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അംഗുലോയുടെ വരവ് അടുത്ത ദിവസങ്ങളില്‍ ക്ലബ് ഔദോഗികമായി പ്രഖ്യാപിക്കും. 36 കാരനായ ഇഗോര്‍ അംഗുല പോളിഷ് ക്ലബായ ഗോര്‍ണിക് സാബ്രെസിയില്‍ നിന്നാണ് ഗോവയിലെത്തുന്നത്.

ഗോര്‍നിക്കിനു വേണ്ടി 126 കളികളില്‍ നിന്നായി ഇഗോര്‍ അടിച്ചത് 76 ഗോള്‍ ആണ് അടിച്ചുകൂട്ടിയത്. ഏത് പാര്‍ശ്വത്തില്‍ നിന്നും അതിവേഗം ഗോള്‍ വല ചലിപ്പിക്കാനുളള സവിശേഷതയുളള താരമാണ് ഇഗോര്‍. തരംതാഴ്ത്തപ്പെട്ട ഗോര്‍ക്കിനെ പോളണ്ടിലെ ഫസ്റ്റ് ഡിവിഷനിലേക്ക് കൊണ്ട് വന്നത് ഇറോറിന്റെ തകര്‍പ്പന്‍ പ്രകടന മികവിലാണ്.

നേരത്തെ ഇഗോറിനെ നിലനിര്‍ത്തുന്നതിനായി ഗോര്‍നിക്ക് ആരാധകര്‍ ക്രൗഡ് ഫണ്ടിംഗ് നടത്തിയിരുന്നു. എന്നാല്‍ ക്ലബ് വിടാന്‍ തന്നെ താരം അന്തിമ തീരുമാനമെടുക്കുകയായിരുന്നു.

സ്‌പെയിനിന്റെ അണ്ടര്‍ 21, അണ്ടര്‍ 20, അണ്ടര്‍ 19 ടീമുകള്‍ക്കായൊക്കെ കളിച്ചിരുന്നു. ലാലിഗയിലെ കരുത്തന്‍മാരായ അത്‌ലറ്റിക്ക് ബില്‍ബാവോയ്ക്ക് വേണ്ടിയും ആംഗുലോ കളിച്ചിട്ടുണ്ട്.