മലയാളി സൂപ്പര്‍ താരങ്ങളെ റാഞ്ചി കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍, കരാര്‍ ഒപ്പിട്ടു

Image 3
FootballISL

ഐഎസ്എല്‍ കളിയ്ക്കുന്ന മലയാളി സൂപ്പര്‍ താരങ്ങളായ സികെ വിനീതിനേയും റിനോ ആന്റോയേയും സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍. രണ്ട് താരങ്ങളുമായി രണ്ട് വര്‍ഷത്തേയ്ക്കാണ് ഈസ്റ്റ് ബംഗാള്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ജംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്നാണ് സികെ വിനീത് ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്. ബംഗളൂരു എഫ്‌സി താരമായിരുന്നു റിനോ ആന്റോ. വിനീതും റിനോയും ഒരുമിച്ച് കളിക്കുന്ന മൂന്നാമത്തെ ക്ലബാകും ഈസ്റ്റ് ബംഗാള്‍. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിലും ബെംഗളൂരു എഫ് സിയിലും ഇരുവരും ഒരുമിച്ചു കളിച്ചിട്ടുണ്ട്.

മുമ്പ് ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരമാണ് സി കെ വിനീത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളാണ് സികെ വിനീത്. കുറച്ച് കാലം മുന്‍പ് വരെ മഞ്ഞപ്പടയുടെ ടോപ്പ് സ്‌കോറര്‍ വിനീത് ആയിരുന്നു.

്‌കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ചരിത്രമുള്ള താരമാണ് റിനോ ആന്റോ. ബംഗാളിലേക്ക് ഇതാദ്യമായിട്ടല്ല റിനോ എത്തുന്നത്. മുമ്പ് മോഹന്‍ ബഗാനു വേണ്ടി റിനോ കളിച്ചിട്ടുണ്ട്. രണ്ട് ഘട്ടത്തിലായി ബെംഗളൂരു എഫ് സിക്ക് വേണ്ടി ആറ് സീസണുകളില്‍ കളിച്ചിട്ടുള്ള റിനോ ആന്റോ അവര്‍ക്ക് ഒപ്പം അഞ്ചു കിരീടങ്ങള്‍ നേടിയിട്ടുണ്ട്.