നാലു ഗോളിനു തോൽപ്പിച്ചിട്ടും പകയടങ്ങാതെ സിറ്റി! ലിവർപൂളിനെ വീണ്ടും നാണംകെടുത്തി

പ്രീമിയര്‍ ലീഗില്‍ ഏഴ് മത്സരങ്ങള്‍ അവശേഷിക്കെ ചാമ്പ്യന്‍മാരായി ചരിത്രമെഴുതിയ ലിവര്‍പൂളിനെ കളിയാക്കി മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുത്ത സിറ്റി ലിവര്‍പൂളിനെ 4 ഗോളിന് തകര്‍ത്തിരുന്നു.
തങ്ങളില്‍ നിന്ന് തട്ടിയെടുത്ത കിരീടത്തിനു പ്രതികാരമെന്നോണമായിരുന്നു സിറ്റിയുടെ കളി. സ്റ്റെര്‍ലിങിന്റെ ഇരട്ട ഗോളുകളും കെവിന്‍ ഡിബ്രൂയ്‌നെ, ഫില്‍ ഫോഡന്‍ എന്നിവരും ഗോള്‍ നേടിയപ്പോള്‍ എതിരില്ലാത്ത നാല് ഗോളിന് ലിവര്‍പൂളിനെ തകര്‍ത്തു വിടുകയായിരുന്നു.
ഇതുകൂടാതെ സിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ലിവര്‍പൂളിനെ കളിയാക്കി ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ലിവര്‍പൂളിന്റെ എക്കാലത്തെയും മികച്ച ഗായകസംഘമായ ബീറ്റില്‍സിലെ പ്രശസ്ത ഗായകന്മാരായ പോള്‍ മകാര്‍ട്ടി നി, ജോണ്‍ ലെന്നന്‍, ജോര്‍ജ് ഹാരിസണ്‍, റിംഗോ സ്റ്റാര്‍ എന്നിവര്‍ക്ക് പകരം ഗോള്‍ സ്‌കോറര്‍മാരായ സ്റ്റെര്‍ ലിങ്, ഫില്‍ ഫോഡന്‍,ഡിബ്രുയ്‌നെ കൂടാതെ ലാപോര്‍ട്ടെ എന്നിവരുടെ തല വെച്ച് ‘ഫാബുലസ് ഫോര്‍’ എന്ന തലക്കെട്ടോടുകൂടി സിറ്റി ട്വീറ്റ് പോസ്റ്റ് ചെയ്യുകയായിരുന്നു.
ലിവര്‍പൂളിന്റെ എക്കാലത്തെയും മികച്ച മ്യൂസിക് ബാന്റായ ബിറ്റില്‍സിന്റെ ആല്‍ബം കവറിന്റെ അക്ഷരങ്ങളുടെ അതേ രൂപം കോപ്പിയടിച്ചാണ് ‘ദ ബ്‌ളൂസ് ‘ എന്ന് ട്വിറ്റര്‍ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ‘ഫാബ് ഫോര്‍ ‘ എന്ന ബീറ്റില്‍സിന്റെ ഇരട്ടപ്പേര്‍ തല കെട്ടായി നല്‍കുകയും ചെയ്തു.
പ്രീമിയര്‍ ലീഗ് കിരീടം നേടിയതോടെ ഒരാഴ്ചയായി തുടങ്ങിയ ലിവര്‍പൂളിന്റെ ആഘോഷത്തിന് മറുപടിയെന്നോണമാണ് സിറ്റിയുടെ ട്വിറ്റര്‍ പോസ്റ്റിലൂടെയുള്ള പരിഹസിക്കല്‍.