ക്രിവല്ലോറോയുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം എടുത്ത് ചെന്നൈ, ഓഫര്‍ ഇങ്ങനെ
ചെന്നൈ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചെന്നൈയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം റാഫേല്‍ ക്രിവല്ലോറോയെ നിലനിര്‍ത്താന്‍ ക്ലബ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. രണ്ട വര്‍ഷത്തെ പുതിയ കരാറാണ് ചെന്നൈ ക്രിവല്ലോറോയ്ക്ക് ഓഫര്‍ ചെയ്യതിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ബ്രിഡ്ജ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ ക്രിവല്ലോറോയെ സ്വന്തമാക്കാന്‍ ജംഷഡ്പൂര്‍ എഫ്‌സി ശ്രമിച്ചിരുന്നു. ഇതോടെയാണ് ചെന്നൈ എഫ്‌സി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ക്രിവല്ലോറോയെ നിലനിര്‍ത്താന്‍ ചെന്നൈയിന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ വന്‍ സന്തോഷത്തോടെയാണ് ഏറ്റുവാങ്ങുന്നത്.
അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ഈ ബ്രസീല്‍ താരം കഴിഞ്ഞ സീസണില്‍ ചെന്നൈയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. 20 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോള്‍ കണ്ടെത്തിയ ക്രിവല്ലോറോ എട്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
ക്ലബ് ഫുട്‌ബോളില്‍ ബ്രസീലിന് പുറമെ യൂറോപ്പിലും വിവിധ ഏഷ്യന്‍ ക്ലബകളിലും പന്ത് തട്ടിയ ശേഷമാണ് ക്രിവല്ലോറോ ചെന്നൈയിലെത്തിയത്. 31 വയസ്സാണ് താരത്തിന്റെ പ്രായം.
നേരത്തെ ചെന്നൈയുടെ ലിത്വാനിയന്‍ സൂപ്പര്‍ താരം നെരിജസ് വാല്‍സ്‌കിസിനെ ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കിയിരുന്നു. ചെന്നൈയ്ക്കായി കഴിഞ്ഞ സീസണില്‍ ഗോള്‍ഡണ്‍ ബൂട്ട് നേടിയ താരമാണ് വാല്‍സ്‌കിസ്. രണ്ട് വര്‍ഷത്തെ കരാര്‍ എന്ന വാല്‍സ്‌കിസിന്റെ ആവശ്യം ചെന്നൈ അംഗീകരിക്കാതെ വന്നതോടെയാണ് താരം ജംഷഡ്പൂരിലേക്ക് ചേക്കേറിയത്.