ബ്ലാസ്റ്റേഴ്‌സും ബ്രസീല്‍ താരവും തമ്മില്‍ ചര്‍ച്ച, പുതിയ നീക്കങ്ങള്‍ ഇങ്ങനെ

Image 3
FootballISL

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സും ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊമയു റൊമായോയുമായി ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. വിവധ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാള്‍ട്ട പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സിറേന്‍സ് എഫ്‌സിയുടെ മിഡ്ഫീല്‍ഡറാണ് റൊമായോ.

കേരള ബ്ലാസ്റ്റേഴ്‌സുമായി തന്റെ ഏജന്റ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് റൊമായോ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് കരാറിലെത്തുമോയെന്ന കാര്യമെല്ലാം കണ്ടറിയണം. കഴിഞ്ഞ ദിവസം താരം കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തതോടെയാണ് റൊമായോയിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുട ശ്രദ്ധ എത്തിയത്.

നിലവില്‍ ഒരു കോടി 42 ലക്ഷം രൂപ മൂല്യം കണക്കാക്കപ്പെടുന്ന താരമാണ് ഈ 30കാരന്‍. അതായത് ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം ഓഗ്‌ബെചെയ്ത്ത് മുടക്കുന്ന തുകയ്ക്ക് അടുത്തെങ്കിലും ഈ താരത്തെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മുടക്കേണ്ടി വരും. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ മറ്റൊരു ഐഎസ്എല്‍ ക്ലബ് ചെന്നൈയിന്‍ എഫ്‌സിയും റൊമായോയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

നിലവില്‍ സിറേന്‍സിനായി 16 മത്സരങ്ങളാണ് ഈ ബ്രസീല്‍ താരം കളിച്ചിട്ടുളളത്. ഗോളുകളൊന്നും നേടാനായില്ലെങ്കിലും നാല് അസിസ്റ്റുകള്‍ ചെയ്തിട്ടുണ്ട്.