ആഴ്‌സണലിന്റെ എഫ്എ കപ്പ് വിജയം, മുഖത്തടിയേറ്റത് രണ്ട് സൂപ്പര്‍ ക്ലബുകള്‍ക്ക്‌

Image 3
FeaturedFootball

ഫൈനലിൽ ചെൽസിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് പതിനാലാമതും എഫ്എ കപ്പ് ചാമ്പ്യന്മാരായിരിക്കുകയാണ് ആഴ്‌സണൽ. ഒബമായാങ്ങിന്റെ ഇരട്ടഗോൾ പ്രകടനമാണ് ആഴ്സണലിനെ വിജയത്തിലെത്തിച്ചത്. ഇതോടെ യൂറോപ്പ ലീഗിലേക്കുള്ള യോഗ്യതയും ആഴ്സണൽ സ്വന്തമാക്കിയിരിക്കുകയാണ്.

എന്നാൽ ഈ കിരീടവിജയത്തോടെ രണ്ടു ടീമുകളുടെ യൂറോപ്പ ലീഗ് യോഗ്യതയെ ഇത് ബാധിച്ചിരിക്കുകയാണ്. ലീഗ് പട്ടികയിൽ അഞ്ചും ആറും സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പറും വൂൾവ്സുമാണ് തിരിച്ചടി നേരിട്ട രണ്ടു ടീമുകൾ. ചെൽസിയയുടെ വിജയം കൊണ്ടുമാത്രം യോഗ്യത നേടാൻ സാധിക്കുന്ന വൂൾവ്സിനു ആഴ്‌സണലിന്റെ വിജയത്തോടെ യോഗ്യത നഷ്ടപ്പെട്ടിരിക്കുകയാണ്.

എന്നാൽ ടോട്ടനത്തിനു മൂന്നു മത്സരമടങ്ങുന്ന പ്ലേ ഓഫ്‌ കളിച്ചു വിജയിച്ചാലേ യൂറോപ്യൻ യോഗ്യത നേടാനാവുകയുള്ളു. കസാഖിസ്ഥാൻ ക്ലബ്ബായ എഫ്‌സി കൈസറും ആണ്ടോറൻ ക്ലബ്ബായ സാന്റാ കൊളോമയുമായിരിക്കും ടോട്ടനത്തിന്റെ പ്ലേ ഓഫ്‌ എതിരാളികൾ.

സെപ്റ്റംബർ 17 നാണ് യൂറോപ്പ ലീഗ് പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കുന്നത്. എന്നാൽ ഇത് 2020-21 പ്രീമിയർ ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നതിന്റെ 5 ദിവസങ്ങൾക്കു മുൻപാണെന്നതും മൗറിഞ്ഞോയെയും സംഘത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഇതു വരെ അടുത്ത സീസണിലേക്കുള്ള സ്‌ക്വാഡ് തിരഞ്ഞെടുക്കുന്നതിൽ തന്നെ മൗറിഞ്ഞോക്ക് ആശയകുഴപ്പം നേരിടുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി.