ബ്രസീല്‍ താരവുമായി ചര്‍ച്ച നടത്തി ബ്ലാസ്‌റ്റേഴ്‌സ്, സൂചനകളിങ്ങനെ

ഐഎസ്എള്‍ ഏഴാം സീസണ് ഒരുങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു ബ്രസീല്‍ താരവുമായി ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. ബ്രസീല്‍ പ്രെഷണല്‍ ഫുട്‌ബോളറായ ജോസേ ലെനാര്‍ഡോ റിയ്‌റോ ഡാ സില്‍വയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിലവില്‍ 32കാരനായ ലെനാര്‍ഡോ ബ്രസീലിലെ സാവാ പോളോ സ്വദേശിയാണ്.

അമേരിക്കയില്‍ ഏറെ അറിയപ്പെന്ന താരമായ സില്‍വ നിലവില്‍ അമേരിക്കയിലെ തന്നെ ഓറഞ്ച് കൗണ്ടിയ്ക്ക് വേണ്ടിയാണ് ബൂട്ടണിയുന്നത്.  നിരവധി അമേരിക്കന്‍-ബ്രസീല്‍ ക്ലബുകളില്‍ പന്തുതട്ടിയിട്ടുളള താരമാണ് ലെനാര്‍ഡോ.

ബ്രസീലിലെ പ്രശസ്ത ക്ലബായ സാവാ പോളും ടൊളേഡോ അമേരിക്കിയിലെ മേജര്‍ സോക്കര്‍ ലീഗില്‍ കളിക്കുന്ന ലോസ് ആഞ്ചസ് ഗ്യാലക്‌സി (മുമ്പ് ഡേവിഡ് ബെക്കാം കളിച്ച ടീം) തുടങ്ങിയ ടീമുകള്‍ക്കായി ബൂട്ടുകെട്ടിയ താരമാണ് ലെനാര്‍ഡോ. നിലവില്‍ ഫ്രീ ഏജന്റാണ്,

കരുത്തും വേഗതയും ഒത്തുചേര്‍ന്ന ഈ പ്രതിരോദ താരം സാവാപോളോയില്‍ കളിച്ചാണ് പ്രെഫഷണല്‍ ഫുട്‌ബോളിലെത്തിയത്. അവിടെ നിന്നും ലോണിലായിരുന്നു ലോസ് ആഞ്ചലസ് ഗാലക്‌സിയില്‍ സില്‍വ എത്തിയത്.

എന്നാല്‍ ഗാലക്‌സിയ്ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ സില്‍വയ്ക്ക് ക്ലബ് കരാര്‍ നല്‍കുകയായിരന്നു. സാക്ഷാല്‍ ഡേവിഡ് ബെക്കാമിന്റെ അസിസ്റ്റില്‍ നിന്നാണ് സില്‍വ അമേരിക്കന്‍ ലീഗിലെ തന്റെ ആദ്യ ഗോള്‍ നേടുന്നത് തന്നെ.

ഗാലക്‌സിയ്ക്കായി ഏഴ് വര്‍ഷം കളിച്ച താരം അവരുടെ മൂന്ന് എംഎല്‍എസ് കിരീടനേട്ടത്തിലും നിര്‍ണ്ണായക പങ്കുവഹിച്ചു. 139 മത്സരങ്ങലാണ് ഗാലക്‌സിക്കായി സില്‍വ ബൂട്ടണിഞ്ഞത്. അഞ്ച് ഗോളും ഈ പ്രതിരോധ നിര താരം നേടിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സാകട്ടെ നിലവില്‍ നിരവധി വിദേശ താരങ്ങളുമായാണ് ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ കൊളംമ്പിയന്‍ താരം ഒസ്വാള്‍ഡോ ഹെന്‍ക്വിസ് മാത്രമാണ് ടീമിലെത്തും എന്ന് ഇതുവരെ ഉറപ്പായിട്ടുള്ളു. അദ്ദേഹത്തിന്റെ തന്നെ മെഡിക്കല്‍ ഇനിയും ബാക്കിയുണ്ട്.

നേരത്തെ സ്പാനിഷ് താരം സിഡോചയെ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ബെര്‍ത്തലമേവ ഓഗ്‌ബെചെ ക്ലബ് വിട്ടത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. ഒരു സീസണ്‍ കൊണ്ട് തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തേയും വലിയ ടോപ്‌സ്‌കോററായ ഓഗ്‌ബെയെ മുംബൈ സിറ്റി എഫ്‌സിയാണ് റാഞ്ചിയത്.

You Might Also Like