; )
ഐഎസ്എല്‍ ഏഴാം സീസണിന് മുന്നോടിയായിട്ടുളള പ്രീ സീസണ്‍ പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് മൈതാനത്തേക്ക്. ഒക്ടോബര്‍ എട്ട് മുതലാണ് ബ്ലാസ്‌റ്റേഴ്‌സിനായിട്ടുളള പരിശീലനത്തിന് തുടക്കമാകുക.
ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്‍ഡ് കോച്ച് ഇഷ്ഫാഖ് അഹമ്മദിന്റെ നേതൃത്വത്തിലാകും ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം. ഗോവയിലെ പീഡം സ്‌പോട്‌സ് ഗ്രൗണ്ടിലാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലനത്തിനിറങ്ങുക.
നിലവില്‍ 22 ഇന്ത്യന്‍ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡില്‍ ഗോവയിലുളളത്. ഇവരുടെല്ലാം കോറണ്ടീ്ന്‍ കാലവധി ഇ്ന്നവസാനിക്കും. ഇതോടെയാണ് ടീം വ്യാഴായിച്ച മുതല്‍ പരിശീലകനത്തിന് ഇറങ്ങുക.
അതെസമയം ഐഎസ്എല്‍ ക്ലബുകളായ എഫ്‌സി ഗോവയും ഹൈദരാബാദ് എഫ്‌സിയും ഇതിനോടകം തന്നെ പ്രീസീസണിനായി പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ബംഗളൂരുവാകട്ടെ കര്‍ണാടകയിലെ ബെല്ലാരിയിലാണ് പരിശീലനം നടത്തുന്നത്. മറ്റ് ടീമുകളും ഉടന്‍ പരിശീലനം തുടങ്ങും.
എടികെ മോഹന്‍ ബഗാന്റെ വിദേശ പരിശീലകന്‍ മാത്രമാണ് നിലവില്‍ ഗോവയില്‍ എത്തിയിട്ടുളളത്. ഹബാസ് ഏഴ് ദിവസം ക്വാറഡീന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പരിശീലക നേതൃത്വം ഏറ്റെടുക്കുക.