ബംഗാളിനോടുള്ള സ്‌നേഹം വിടാതെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച്, വികൂന ചെയ്തത്
അംപുന്‍ ചുഴലികാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ പശ്ചിമ ബംഗാളിന് കൈതാങ്ങായി മുന്‍ മോഹന്‍ ബഗാന്‍ പരിശീലകനും ഇപ്പോഴത്തെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനുമായ കിബു വികൂന. സാമൂഹിക മാധ്യമങ്ങളിലൂടെ വീടുകളുടെ ച്ിത്രം വരയ്ക്കാം എന്ന പേരില്‍ ഒരു ചലഞ്ച് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനുളള യജ്ഞത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍.
കിനുബു വികൂനയുടെ പങ്കാളിയായ കസിയ ആണ് ഈ ധനശേഖരണത്തിന് തുടക്കം കുറിച്ചത്. ഇത് കിബു വികൂനയും ഏറ്റെടുക്കുകയായിരുന്നു,
കഴിഞ്ഞ വര്‍ഷം മോഹന്‍ ബഗാന്റെ പരിശീലകനായതോടെയാണ് വികൂന ബംഗാളുമായുളള ആത്മബന്ധം ആരംഭിച്ചത്. ബഗാനെ കിരീടത്തിലേറ്റിയതോടെ ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായും വികൂന മാറിയിരുന്നു. ബംഗാളി ജനതയോട് വികാരഭരിതമായി യാത്ര പറഞ്ഞാണ് വികൂന കൊച്ചിയിലേക്ക് പുതിയ ഭൗതത്തിനായി വിമാനവും കയറിയത്.
അതെസമയം അംപുന്‍ ചുഴലികാറ്റ് അടിച്ച് വീശിയതോടെ ബംഗാളിലും ഒഡീഷയിലും കനത്ത നാശമാണ് ഉണ്ടായത്. പ്രമുഖ ഫുട്‌ബോള്‍ സ്‌റ്റേഡിയമായ സാള്‍ട്ട്‌ലാക്കിന് വരെ നാശനഷ്ടം സംഭവിച്ചിരുന്നു. 80 പേര്‍ക്കാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നത്.