ബ്ലാസ്റ്റേഴ്‌സിനെ ചൊറിഞ്ഞ് വീണ്ടും ഗോകുലം, പൊട്ടിത്തെറിച്ച് മഞ്ഞപ്പട

Image 3
FootballISL

ഐഎസ്എല്ലിലെ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് കൂടി കണ്ണുവെക്കുന്നു എന്ന വാര്‍ത്ത ഏറെ അസ്വസ്ഥതയോടെയാണ് മലബാറില്‍ നിന്നും വരുന്ന ഐലീഗ് ക്ലബ് ഗോകുലം എഫ്‌സി സ്വീകരിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം വിട്ട് കൊടുക്കാന്‍ ഒരു കാരണവശാലും തങ്ങള്‍ അനുവദിക്കില്ലെന്ന് ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഗോകുലം കേരള എഫ്‌സി പരസ്യമായി പറയുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രീസീസണിലെ ചില മത്സരങ്ങളും അക്കാദമി പോലുളള പ്രവര്‍ത്തനങ്ങളും മാത്രമാണ് തല്‍കാലത്തേയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട് ലക്ഷ്യം വെക്കുന്നുളളുവെന്ന് വ്യക്തമായിട്ടും ഗോകുലത്തിന്റെ കലിപ്പ് അടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് അവസാനം പുറത്ത് വന്ന ട്വീറ്റ്.

‘നിങ്ങളുടെ വീട്ടില്‍ ക്ഷണിക്കപ്പെടാത്ത ഒരാള്‍ വന്നാല്‍’ എന്ന ക്യാപ്ഷനോട് കൂടി പുഛത്തോടെ നില്‍ക്കുന്ന ഗോകുലം താരങ്ങളുടെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്ടേയ്ക്ക് എത്തുന്നതിലുളള അതൃപ്തി മുഴുവന്‍ പുറത്ത് കാണിക്കുന്നതാണ് ഗോകുലത്തിന്റെ ഈ ട്വീറ്റ്.

എന്നാല്‍ ഈ ട്വീറ്റിനടയില്‍ ഗോകുലം ക്ലബിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗോകുലത്തിന്റെ സംസ്‌കാരം ആണ് ഇതിലൂടെ വെളിപ്പെട്ടതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് ഭൂരിഭാഗം പേരും പറയുന്നത്.

https://twitter.com/prabhakaran_wtf/status/1269270446802743296