മികച്ച ഗോളിനായി ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയും തമ്മില്‍ തീപാറും പോരാട്ടം, ആരാധകരറിയാന്‍

Image 3
FootballISL

ഐഎസ്എല്‍ ആറാം സീസണിലെ മികച്ച ഫാന്‍ ഗോള്‍ ഓഫ് ദ സീസണ്‍ മത്സരത്തിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത് കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ്‌സിയും. ബ്ലാസ്റ്റേഴ്‌സിനായി നായകന്‍ ബെര്‍ത്തലോമിയോ ഓഗ്‌ബെച്ചെ നേടിയ ഗോളും ചെന്നൈയിന്‍ എഫ്‌സിയ്ക്കായി റാഫേല്‍ ക്രിവല്ലെറോയും നേടിയ ഗോളുകളാണ് ഏറ്റുമുട്ടുന്നത്.

വോട്ടെടുത്ത് പുരോഗമിക്കുമ്പോള്‍ 84 ശതമാനം വോട്ടോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഗ്‌ബെച്ചെ ബഹുദൂരം മുന്നിലാണ്. ക്രിവല്ലെറോ 15 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയിട്ടുളളു. ഇന്ന് മൂന്ന് മണിയ്ക്ക് ആരംഭിച്ച മത്സരം നാളേയും തുടരും.

ചെന്നൈയിനെതിരായ എവേ മത്സരത്തില്‍ നേടിയതാണ് ഫൈനല്‍ റൗണ്ടിലെത്തിയ ഓഗ്‌ബെച്ചെയുടെ ഗോള്‍. ചെന്നൈയിനെതിരായ മത്സരത്തില്‍ പെനാല്‍റ്റി ബോക്‌സിന് മുന്നില്‍ നിന്ന് കിട്ടിയ ഫ്രീക്കിക്കാണ് ഓഗ്‌ബെച്ചെ വലയിലെത്തിച്ചത്. കിക്കെടുത്ത മരിയോ ആര്‍ക്വെസ് തോട്ടടുത്തുണ്ടായിരുന്ന ഓഗ്‌ബെച്ചെയ്ക്ക് അത് തട്ടിനല്‍കുകയായിരുന്നു. തുടര്‍ന്ന് ഓഗ്‌ബെച്ച് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് വലകുലുക്കുകയായിരുന്നു.

ക്രിവെല്ലറോയുടേതാകട്ടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ നേടിയ ഗോളും. മൈതാനത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി ഇടതുവിങ്ങില്‍ നിന്ന് ക്രിവെല്ലോറോ ഉയര്‍ത്തിയ ഷോട്ട് മുന്നോട്ട് കയറിനില്‍ക്കുകയായിരുന്ന ഗോളിസുഭാഷിഷ് റോയിയെ കബളിപ്പിച്ച് വലയിലെക്ക് ചാഞ്ഞിറങ്ങുകയായിരുന്നു.