കൊളംമ്പിയന്‍ സൂപ്പര്‍ താരത്തിനായി മത്സരിച്ച് ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും

Image 3
FootballISL

കൊളംമ്പിയന്‍ മുന്നേറ്റനിര താരം ബ്ലാദിമര്‍ ദിയാസിനെ സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബകള്‍. കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയമാണ് ഈ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നതായി വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹൈദരാബാദ് പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയാണ് ബ്ലാദിമറിനായി വലിയ നീക്കം നടത്തുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സും ഈ കൊളംമ്പിയന്‍ താരത്തോട് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.

നിലവില്‍ കരീബിയന്‍ രാജ്യമായ ഗ്വാട്ടിമലയിലെ വലിയ ക്ലബായ കമ്യൂണിക്കേഷന്‍സ് എഫ്‌സി താരമാണ് ബ്ലാദിമര്‍. സാല്‍വദോര്‍ ക്ലബായ അലിന്‍സാ എഫ്‌സിയില്‍ നിന്ന് ലോണിലാണ് കമ്യൂണിക്കേഷണന്‍ എഫിസിയില്‍ ബ്ലാദിമര്‍ എത്തിയത്. അലിന്‍സയ്ക്കായി 44 മത്സരങ്ങള്‍ ബൂട്ടുകെട്ടിയ താരം 25 ഗോളും നേടിയിട്ടുണ്ട്.

2019ല്‍ ലോണില്‍ കളിച്ച നെമ്പു പിച്ചായ ക്ലബിനായി ബ്ലാദിമര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. 11 മത്സരങ്ങളില്‍ നിനന് എട്ട് ഗോളാണ് ഈ 27കാരന്‍ അടിച്ചുകൂട്ടിയത്. 2014-18 വരെ സാല്‍വദോര്‍ ക്ലബായ ചലത്തിനാംഗോയ്ക്കായി 97 മത്സരങ്ങള്‍ ബ്ലാദിമര്‍ കളിച്ചിരുന്നു. 52 ഗോളും താരം ഈ ക്ലബിനായി നേടി.

മികച്ച പേസും വേഗതയുമാണ് മറ്റ് താരങ്ങളില്‍ നിന്ന് ബ്ലാദിമറിനെ വ്യത്യസ്തനാക്കന്നത്. നിലവില്‍ നിരവധി സൗത്ത് അമേരിക്കന്‍ ക്ലബുകള്‍ നോട്ടമിട്ടിട്ടുളള താരമാണ് ബ്ലാദിമര്‍. അതിനിടെയാണ് ഇന്ത്യയില്‍ നിന്ന് താരത്തിന് അന്വേഷണം വരുന്നത്.