ഗോകുലത്തിന് വലിയ തിരിച്ചടി, കടുത്ത തീരുമാനത്തിനൊരുങ്ങി ബിനോ ജോര്‍ജ്

Image 3
FootballI League

കേരളത്തില്‍ നിന്ന് ആദ്യമായി ഐ ലീഗ് ഫുട്‌ബോള്‍ ജേതാക്കളായി ശ്രദ്ധേയമായ കുതിപ്പ് തുടരുന്ന ഗോകുലം കേരള എഫ്‌സിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നു ബിനോ ജോര്‍ജ് പടിയിറങ്ങുന്നു.

ഐഎസ്എല്‍ ക്ലബ്ബുകള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ബിനോ ജോര്‍ജ് എങ്ങോട്ടേക്കാണ് കൂറുമാറുന്നതെന്ന് ഉറ്റുനോക്കുകയാണ് ബിനോ ജോര്‍ജ്.

2017 ജനുവരിയില്‍ ക്ലബ് രൂപീകരിച്ചതു മുതല്‍ ബിനോ ഒപ്പമുണ്ട്. ടീമിന്റെ ആദ്യ മുഖ്യ പരിശീലകനാണ്. 2019ല്‍ ടെക്‌നിക്കല്‍ ഡയറക്ടറായി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ കോച്ചിങ് പ്രോ ലൈസന്‍സുള്ള ഏക മലയാളിയാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചായ ബിനോ നിലവില്‍ കേരള സന്തോഷ് ട്രോഫി ടീം പരിശീലകനാണ്.

ഗേകുലത്തെ ഐലീഗ്, ഡ്യൂറാന്റ് കപ്പ് കിരീട ജേതാക്കളാക്കിയ ശേഷമാണ് ബിനു ജോര്‍ജ് പടിയിറങ്ങുന്നത്. കേരളം കണ്ട ഏറ്റവും ശക്തനായ ഫുട്‌ബോള്‍ സംഘാടകനായാണ് ബിനോ ജോര്‍ജിനെ വിലയിരുത്തുന്നത്.