ഐഎസ്എല്ലിലെ മുഖ്യ ശത്രുവിനെ പ്രഖ്യാപിച്ച് ബംഗളൂരു എഫ്‌സി

Image 3
FootballISL

ഐഎസ്എല്ലില്‍ തങ്ങളുടെ മുഖ്യ എതിരാളിയെ വെളിപ്പെടുത്തി ബംഗാളൂരു എഫ്‌സി ഉടമ പാര്‍ത്ത് ജിന്‍ദാല്‍. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരോട് ലൈവില്‍ സംസാരിച്ചപ്പോഴാണ് ജിന്‍ഡാല്‍ തങ്ങളുടെ മുഖ്യ എതിരാളിയെ പ്രഖ്യാപിച്ചത്.

കൊല്‍ക്കത്തന്‍ വമ്പന്‍മാരായ എടികെ-മോഹന്‍ ബഗാനായിരിക്കും തങ്ങളുടെ വലിയ എതിരാളികള്‍ എന്നാണ് പാര്‍ത്ത് ജിന്‍ഡാല്‍ പറയുന്നത്. കഴിഞ്ഞ സീസണിലെ സെമിയില്‍ ബംഗളൂരുവിനെ എടികെ തോല്‍പിച്ചത് സൂചിപ്പിച്ചാണ് ജിന്‍ഡാന്‍ അടുത്ത സീസണിലെ തങ്ങളുടെ എതിരാളിയെ വെളിപ്പെടുത്തിയത്.

അതെസമയം കൊല്‍ക്കത്തന്‍ ഫുട്‌ബോള്‍ ആരാധകരെ ജിന്‍ഡാല്‍ പ്രശംസകൊണ്ട് മൂടി. ഇന്ത്യയില്‍ ഫുട്‌ബോള്‍ ലൈവ് ആക്കി നിര്‍ത്തുന്നത് കൊല്‍ക്കത്തിയിലെ ആരാധകരാണെന്നാണ് ജിന്‍ദാല്‍ പറയുന്നത്.

‘നിങ്ങളെപ്പോഴും ഫുട്‌ബോള്‍ കളിക്കാന്‍ കൊല്‍ക്കത്തയില്‍ പോയാലും നിങ്ങള്‍ക്ക് അനുഭവപ്പെടും അവിടെത്തുകാര്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ ലൈവ് ആക്കി നിര്‍ത്തുന്നതായി. നമ്മളെല്ലാം ക്രിക്കറ്റില്‍ ഫോക്കസ്  ചെയ്യുമ്പോഴും ഗോവയും കൊല്‍ക്കത്തയും ഫുട്‌ബോളിലെ നെഞ്ചേറ്റുന്നു. അവിടത്തെ ആരാധകരെയാണ് ഇക്കാര്യത്തില്‍ ഞാന്‍ പ്രശംസിക്കുന്നത്. കഴിഞ്ഞ വര്‍ഷം റോയ് കൃഷ്ണ നമ്മളെ തോല്‍പിച്ചു. അതിനാല്‍ തന്നെ നമ്മുടെ ഏറ്റവും വലിയ ശത്രുക്കള്‍ എടികെ-മോഹന്‍ ബഗാന്‍ ആയിരിക്കും’ കൊല്‍ക്കത്ത ഉടമ വ്യക്തമാക്കി.

ബംഗളൂരുവിന്റെ മുന്‍ കോച്ച് ആഷ്‌ലി വെസ്റ്റ് വുഡിനേയും ജിന്‍ഡാല്‍ പ്രശംസകൊമട് മൂടി. ബംഗളൂരുവിന്റെ വിജയത്തിന് അടിത്തറ പാകിയത് ആഷ്‌ലിയാണെന്നാണ് ജിന്‍ഡാല്‍ തുറന്ന് പറഞ്ഞത്. നിലിവില്‍ ആല്‍ബര്‍ട്ടോ റോക്കയാണ് ബംഗളൂരുവിന്റെ പുതിയ പരിശീലകന്‍.