ബംഗളുരുവിന്റെ പരിശീലകനായി ഷറ്റോരി വരുന്നു, കുഡ്രാത്ത് പുറത്തേയ്ക്ക്?
ബംഗളൂരു എഫ്‌സിയുടെ സൂപ്പര്‍ പരിശീലകന്‍ കാര്‍ലെസ് കുഡ്രാത്തിന് ക്ലബ് പുറത്താക്കിയേക്കുമെന്ന് റൂമറുകള്‍. അടുത്ത സീസണില്‍ കുഡ്രാത്ത് ബംഗളൂരുവില്‍ ഉണ്ടാകില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുഡ്രാത്തിന്റെ പകരക്കാരനെ തേടിയുളള അന്വേഷണത്തിലാണത്രെ ബംഗളൂരു എഫ്‌സി.
ഇതിനായി മുന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍ക്കോ ഷറ്റോരിയും ജോര്‍ജ് കോസ്റ്റയും അടക്കം ഏഴ് പേരുടെ അന്തിമ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഇവരില്‍ നിന്ന് ഒരാളായിരിക്കും ബംഗളൂരു പരിശീലകന്‍ എന്നുമാണ് റൂമറുകള്‍.
ബംഗളൂരുവിന്റെ കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണത്രെ കുഡ്രാത്തിനെ മാറ്റുന്നതിലേക്ക് കാര്യങ്ങളെത്തിയത്. ബംഗളൂരുവിന്റെ നിലവിലെ സൈനിംഗുകളില്‍ കുഡ്രാത്തിന് യാതൊരു പങ്കുമില്ലെന്നും ചീഫ് എക്‌സക്യൂട്ടീവ് ഓഫീസര്‍ മന്ദര്‍ തമാനെയുടെ നേതൃത്വത്തിലാണ് പുതിയ താരങ്ങള്‍ക്കായി അന്വേഷണമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഈ റൂമറുകള്‍ സ്ഥിരീകരിക്കുന്ന യാതൊരു തെളിവും പവലിയന്‍ എന്‍ഡിന് ലഭിച്ചിട്ടില്ല.
2016 മുതല്‍ ബംഗളൂരു എഫ്‌സിയുടെ പരിശീലകനാണ് കുഡ്രാത്ത്. അസിറ്റന്‍ഡ് പരിശീലകനായെത്തി ബംഗലൂരുവിന് ഐലീഗ്, ഐഎസ്എല്‍ കിരൂടം സമ്മാനിച്ച കോച്ചാണ് കുഡ്രാത്ത്. നിലവില്‍ എഎഫ്‌സി കപ്പില്‍ ബംഗളൂരു യോഗ്യത നേടിയിട്ടുണ്ട്.