യുവന്റസിനെ ഇപ്പോൾ അത്ര പേടിക്കാനൊന്നുമില്ല, യുവന്റസിനെ സമനിലയിൽ തളച്ച ബെനെവെന്റോ താരം പറയുന്നു

പുതിയതായി ഈ സീസണിൽ സീരി എയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ക്ലബ്ബാണ് ബെനെവെന്റോ. അടുത്തിടെ സീരി എ വമ്പന്മാരായ യുവന്റസിനെ അവർ സമനിലയിൽ തളച്ചിരുന്നു. ആ മത്സരത്തിനു ശേഷം യുവന്റസുമായുള്ള ആദ്യ മൽസരത്തിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് ബെനെവെന്റോ ലെഫ്റ്റ്ബാക്കായ ഗയ്റ്റാനോ ലെറ്റിസിയ.

യുവന്റസ് പഴയതു പോലെ അത്ര പേടിക്കേണ്ട ടീമല്ലെന്നാണ് ലെറ്റിസിയയുടെ അഭിപ്രായം. ഏതു ടീമിനും ഇപ്പോൾ നിലവിലെ സീരി എ ചാമ്പ്യന്മാർക്കെതിരെ മത്സരിക്കാമെന്നാണ് ലെറ്റിസിയയുടെ പക്ഷം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പഴയ യുവന്റസിൽ നിന്നും വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും ലെറ്റിസിയ അഭിപ്രായപ്പെട്ടു. ഇറ്റാലിയൻ മാധ്യമമായ സ്‌പോർട് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം യുവന്റസിനെക്കുറിച്ച് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

“എനിക്ക് തോന്നുന്നത് യുവന്റസ് ഇപ്പോൾ പഴയ പേടിപ്പെടുത്തുന്ന ടീമേയല്ലെന്നാണ്. കഴിഞ്ഞ മൂന്നോ നാലോ വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ടീമല്ല ഇപ്പോൾ യുവന്റസ്. നിങ്ങൾ യുവന്റസിനെതിരെ കളിക്കുകയാണെങ്കിൽ എന്തായാലും തോൽക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കും. എന്നാൽ ഇന്നു അങ്ങനെയല്ല. അവർ വളരെ ശക്തരാണെങ്കിലും അവർക്കെതിരെ നന്നായി കളിക്കാനാവുമെന്നു നമുക്ക് തോന്നും.”

എനിക്ക് തോന്നുന്നത് അവർ ക്രിസ്ത്യനോയെ ഇറക്കാതിരുന്നത് ഞങ്ങളെ വിലകുറച്ചു കണ്ടതുകൊണ്ടാണെന്നാണ്. അവർ വിചാരിച്ചത് അദ്ദേഹമില്ലാതെയും ഞങ്ങളെ തോൽപിക്കാമെന്നാണ്. ഫുട്ബോളിൽ എതിരാളികളെ ഒരിക്കലും വിലകുറച്ചുകാണരുത്. മറിച്ചായാൽ നിങ്ങൾക്ക് മോശം സന്ദർഭങ്ങളെ നേരിടേണ്ടി വരും. ഇപ്പോൾ കിരീടത്തിനായി യുവന്റസ് മാത്രമനുള്ളതെന്നു പറയാനാവില്ല. ഇപ്പോൾ അതിൽ നപോളിക്കും ഇന്ററിനും സാധ്യതകളുണ്ട്. ” ലെറ്റിസിയ അഭിപ്രായപ്പെട്ടു.

You Might Also Like