ബയേണ്‍ സൂപ്പർ താരത്തെ റാഞ്ചി ലിവർപൂൾ! ഉടൻ കരാറിലെത്തിയേക്കും

ബയേണ്‍ മ്യൂണിക്കിന്റെ ബുണ്ടസ്ലിഗ കിരീടവിജയത്തിനും ജര്‍മന്‍ കപ്പ് വിജയത്തിനുവേണ്ടിയും മികച്ച പ്രകടനം കാഴ്ച്ചവെച്ച സ്പാനിഷ് മധ്യനിരതാരംതിയാഗോ അല്‍കന്റാരയുമായി പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂള്‍ കരാറിലെത്തുമെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ മാധ്യമമായ ബില്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബയേണ്‍ മ്യുണിക്കുമായി കരാര്‍ പുതുക്കാന്‍ തിയാഗോ അല്‍കന്റാര വിസമ്മതിച്ചതോടെയാണ് താരം ലിവര്‍പൂളിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ഉയരാന്‍ കാരണം.

ലിവര്‍പൂള്‍ പരിശീലകനായ ജര്‍ഗന്‍ ക്‌ളോപ്പ് സ്പാനിഷ് മധ്യനിര താരത്തിലുള്ള താത്പര്യം അറിയിച്ചതോടെ ബയേണുമായി ഉടന്‍ തന്നെ കരാറിലെത്തുമെന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തില്‍ ക്ലബ്ബുകള്‍ തമ്മില്‍ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല.

‘ഞങ്ങള്‍ തിയാഗോയുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. അതില്‍ നിന്നും വ്യക്തമായത് അവനു ഈ സീസണു ശേഷം കരിയറില്‍ പുതിയതെന്തെങ്കിലും ചെയ്യണമെന്നാണ്’ ബയേണ്‍ മ്യുണിക്ക് ചെയര്‍മാന്‍ കാള്‍സ് ഹെയ്ന്‍സ് റമ്മനിഗേ ജൂലൈയില്‍ വ്യക്തമാക്കിയതാണിത്. തിയാഗോ പ്രീമിയര്‍ ലീഗിനു പറ്റിയ താരമാണെന്നു മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയും അഭിപ്രായപ്പെട്ടിരുന്നു.

ജര്‍മന്‍ മധ്യമമായബില്‍ഡിന്റെ റിപ്പോര്‍ട്ട്പ്രകാരംലിവര്‍പൂള്‍സ്പാനിഷ് താരത്തിനു വേണ്ടി 25 മില്യണ് മുകളില്‍ ചിലവാക്കുകയില്ലെന്നനാണ്. എന്നാല്‍ ബയേണ്‍മ്യുണിക്ക്താരത്തിനു 40 മില്യണാണു വിലയിട്ടിരിക്കുന്നത്. ഒരാഴ്ച മുന്‍പ് മ്യൂണിക്കിലെ തന്റെവീട് തിയാഗോ വില്പനക്ക് വെച്ചതായി വാര്‍ത്തകള്‍ വന്നതോടെ താരം ബയേണ്‍ വിടുമെന്നുറപ്പായിരിക്കുകയാണ്.

You Might Also Like