ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച നായകന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം, ഷറ്റോരിയുടെ വെളിപ്പെടുത്തല്‍

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച നായകന്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന ബെര്‍ത്തലോമ ഓഗ്‌ബെചെ ആണെന്ന് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ എല്‍ക്കോ ഷറ്റോരി. സൂപ്പര്‍ പവര്‍ ഫുട്‌ബോള്‍ എന്ന ട്വിറ്റര്‍ പേജ് ഉയര്‍ത്തി ചോദ്യത്തിനാണ് ഷറ്റോരി ഇത്തരമൊരു ഉത്തരം നല്‍കിയത്.

നിങ്ങള്‍ ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച നായകനായി കരുതുന്ന ആരെയാണ് എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായാണ് ഷറ്റോരി തന്റെ പ്രിയശിഷ്യന്റെ പേര് പറഞ്ഞത്.

ഓഗ്‌ബെചെയെ ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയത് ഷറ്റോരിയാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായി ഷറ്റോരി എത്തിയപ്പോഴാണ് മുന്‍ പിഎസ്ജി താരം കൂടിയായ ഓഗ്‌ബെചെയെ ഡച്ച് പരിശീലകന്‍ ഇന്ത്യയിലെത്തിച്ചത്. ആ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫിലെത്തിക്കാനും ഷറ്റോരിയ്ക്ക ഓഗ്‌ബെചെയ്ക്കുമായിരുന്നു.

തൊട്ടടുത്ത സീസണില്‍ ഇരുവരും ബ്ലാസ്‌റ്റേഴ്‌സിലേക്ക് ചേക്കേറി. ബ്ലാസ്‌റ്റേഴ്‌സിന്റെ നായകനായി ഓഗ്‌ബെചെ നിറഞ്ഞ് കളിച്ചപ്പോള്‍ തന്ത്രങ്ങള്‍ ഒരുക്കി ഷറ്റോരി തിരശ്ശീലയ്ക്ക് പിന്നില്‍ നിറഞ്ഞ് നിന്നു. എന്നാല്‍ പരിക്ക് ടീമിനെ വേട്ടയാടിയപ്പോള്‍ നന്നായി കളിച്ച ടീം സീസണ്‍ അവസാനിപ്പിച്ചത് ഏഴാം സ്ഥാനം കൊണ്ടാണ്.

പവലിയന്‍ എന്‍ഡിന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനായാണ് ഓഗ്‌ബെചെ സീസണ്‍ അവസാനിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സിനായി 15 ഗോളുകളാണ് ഈ നൈജീരിയന്‍ താരം അടിച്ച് കൂട്ടിയത്. നിലവില്‍ മുംബൈ സിറ്റി എഫ്‌സിയിലേക്ക് ചേക്കേറിയ താരം പുതിയ സീസണിനായുളള തയ്യാറെടുപ്പിലാണ്.

You Might Also Like