ലുവറ്റാറോ മാർട്ടിനെസ് ബാഴ്‌സയിലേക്കോ? നിർണായക വെളിപ്പെടുത്തലുമായി ബെർതെമ്യു

ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ പുരോഗതി എങ്ങനെയാണെന്ന് മനസ്സിലാക്കിയിട്ടേ പുതിയ വലിയ ട്രാന്‍സ്‌ഫെറുകളെ പറ്റി ഇപ്പോള്‍ ചിന്തിക്കാനാകുള്ളൂ എന്ന നിലപാടിലെത്തിയിരിക്കുകയാണ് ബാഴ്സലോണ പ്രസിഡന്റ് ജോസെപ് മരിയ ബെര്‌തെമ്യു. ഇന്ററുമായി ലുവറ്റാറോ മാര്‍ട്ടിനെസിന്റെ കരാറിനെ പറ്റി ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും പെട്ടെന്നുള്ള ഒരു നീക്കവും ക്ലബ്ബിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നു ബെര്‌തെമ്യു വ്യക്തമാക്കി.
‘വരുന്ന ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് മുമ്പത്തേക്കാള്‍ വളരെ വ്യത്യസ്തമായിരിക്കും. സാമ്പത്തിക പ്രശ്‌നം മൂലം പല ക്ലബ്ബുകളും ബുദ്ദിമുട്ടിലാവും. അപ്പോള്‍ മാര്‍ക്കറ്റിനെ ചലിപ്പിക്കാനായി ബാഴ്സ മുമ്പിലുണ്ടാവും’ ബെര്‌തെമ്യു അഭിപ്രായപ്പെട്ടു. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് ഒന്ന് ശാന്തമായി തുടങ്ങുന്നതോടെ താരത്തിന് വേണ്ടിയുള്ള ശ്രമം തുടങ്ങാനാണ് ഞങ്ങളുടെ നീക്കമെന്നും ബെര്‍തെമ്യു കൂട്ടിച്ചേര്‍ത്തു.
മാസങ്ങളായി അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തിനെ ബാഴ്സയുമായി ബന്ധിപ്പിച്ചു കൊണ്ട് അഭ്യൂഹങ്ങള്‍ നിലനില്‍കുന്നുണ്ടായിരുന്നെങ്കിലും ഈ സമ്മറില്‍ തന്നെ കരാറിലെത്തുമെന്നാണ് പുതിയ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 33 വയസായ സൂപ്പര്‍ താരം ലൂയിസ് സുവാരസിന്റെ പിന്‍ഗാമിയായാണ് ഇന്ററില്‍ നിന്നും ലുവറ്റാറോ മാര്‍ട്ടിനസിനെ ബാഴ്സയിലേക്കെത്തിക്കുന്നത്.
കൊറോണ കാരണം സാമ്പത്തികമായി ബുദ്ദിമുട്ടിലായതുകൊണ്ട് 111 മില്യണ്‍ റിലീസ് ക്ലോസ് നല്‍കി മാര്‍ട്ടിനസിനെ വാങ്ങാനുള്ള ശ്രമം ബാഴ്സ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ക്ക് താല്‍പര്യമില്ലാതെ ഒരാളെയും വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇന്റര്‍ ചീഫ് എക്‌സിക്യൂട്ടീവായ ഗ്യുസെപ്പ മാറോട്ടയുടെ പ്രതികരിച്ചത്.