ബാഴ്സ ഇതിഹാസം സാവിയ്ക്ക് കോവിഡ്, ഞെട്ടി ഫുട്ബോൾ ലോകം

Image 3
FeaturedFootball

ബാഴ്‌സലോണ ഇതിഹാസം സാവി ഹെർണാണ്ടസിനു കോവിഡ് 19 പിടിപെട്ടതായി സ്ഥിരീകരിച്ചു. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ സാദ് ക്ലബ്ബിന്റെ പരിശീലകനാണു സാവി. വാൽവെർദെക്കു ശേഷം ബാഴ്‌സയുടെ പരിശീലകസ്ഥാനത്തേക്ക് ഏറെ ഉയർന്നു കേട്ട പേരാണ് സാവിയുടേത്. അടുത്തിടെ ബാഴ്‌സലോണ മുന്നോട്ടു വെച്ച ഓഫർ സാവി നിരസിച്ചിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തനിക്ക് കോവിഡ് 19 പിടിപെട്ടതായി വെളിപ്പെടുത്തിയത്. ഔദ്യോഗികമായി ടൂര്ണമെന്റിനിലേക്ക് തിരിച്ചുവരുന്ന ടീമിനൊപ്പം തനിക്ക് ഇന്ന് ചേരാനാവില്ലെന്നും ടെക്നിക്കൽ സ്റ്റാഫിന്റെ തലവനായ ഡേവിഡ് പ്രാറ്റ്സായിരിക്കും അൽ സാദ്ദിനെ പരിശീലകനായി വരുകയെന്നും സാവി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

https://www.instagram.com/p/CDDy-cmjW9-/?igshid=kf7b8akfql

” കുറച്ചു ദിവസങ്ങൾക്കു മുൻപ് ഖത്തർ സ്റ്റാർ ലീഗിന്റെ നിയമമനുസരിച്ച് നടത്തിയ ലാസ്റ്റ് കോവിഡ് 19 ടെസ്റ്റിൽ ഞാൻ പോസിറ്റീവ് ആണെന്ന് ഫലം വന്നിരിക്കുന്നു. ഭാഗ്യവശാൽ ഇപ്പോൾ ഞാൻ സുഖമായിരിക്കുന്നു. എല്ലാം മാറുന്നത് വരെ ഞാൻ ഐസൊലേഷനിൽ ആയിരിക്കും. ആരോഗ്യ സേവകരുടെ നിർദേശങ്ങൾക്കനുസരിച്ച് പെട്ടെന്ന് തന്നെ ജോലിയിലേക്ക് തിരിച്ചുവരാനാഗ്രഹിക്കുന്നു.”

“വളരെ പെട്ടെന്ന് തന്നെ രോഗം കണ്ടെത്തുകയും പ്രാരംഭനടപടികൾ സ്വീകരിക്കുകയും രോഗവ്യാപനം കുറക്കാൻ സഹായിക്കുകയും ടൂർണമെന്റിന്റെ സ്വാഭാവിക മുന്നോട്ടുപോകലിനു ഉറപ്പു നൽകിയ ഖത്തർ ഫുട്ബോൾ അസോസിയേഷനും ലീഗിനും അൽ സാദ്ദ് ടീമിനും എന്റെ നന്ദി അറിയിക്കാനാഗ്രഹിക്കുന്നു, എല്ലാവരും ജാഗ്രത പാലിക്കുക, കളിക്കളത്തിൽ വീണ്ടും കാണാം” സാവി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.