ബാഴ്‌സ കാമ്പ് നൗ വില്‍ക്കുന്നു, ഡോക്ടര്‍ മുഹമ്മദ് അഷ്‌റഫ് എഴുതുന്നു

സമാനതകളില്ലാത്ത കാരുണ്യവും ആയി ബാഴ്സലോണ
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കാൻ “കാമ്പ് നൗ” വിൽക്കും

63 വർഷത്തെ ചരിത്രവും കറ്റലോണിയൻ സംസ്കാര പൈത്രകവും ഒക്കെയായിരുന്നു ബാഴ്‌സലോണയ്ക്ക് കാമ്പ് നൗ
1957 ൽ ബാഴ്സലോണ സ്റ്റേഡിയം പുതിയ വേദിയായപ്പോൾ ” the new ground ” എന്ന അർഥമുള്ള കാമ്പ് നൗ എന്ന പേർ അവർ സ്വീകരിച്ചു അത് തൽക്കാലം
മറക്കുകയാണവർ മഹത്തായ ഒരു കാരുണ്യ പ്രവർത്തനത്തിനു ….

മറ്റു വൻകിട ടീമുകൾ ഒക്കെയും സ്‌പോൺസറുടെ കാശുവാങ്ങി അവരുടെ പേര് സ്വന്തം കളിക്കളത്തിന് നൽകിയിട്ടും.ബാഴ്സലോണ അവരുടെ പൈതൃകത്തിൽ ഉറച്ചു നിന്നു, ഇടയ്ക്കു മാറ്റത്തിന്റെ സൂചനയും ആയി മാനേജുമെന്റ് മുന്നിൽ വന്നെങ്കിലും ആ പേര് ഇതുവരെ നില നിന്നു
എന്നാൽ മാനുഷിക മൂല്യങ്ങൾക്ക് വൈകാരിക ബന്ധങ്ങളേക്കാൾ വില നൽകി അവരും സ്‌പോൺസറുടെ പേരാകും സ്വന്തം കളിക്കളത്തിന് ഇനി നൽകുക
അങ്ങിനെ കിട്ടുന്ന തുക മുഴുവൻ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തങ്ങൾക്ക് മാത്രമായി ചെലവഴിക്കുകയും ചെയ്യും
എന്താകും ആ പേര്,? ആരാകും അവരുടെ സ്പോൺസർ?

എന്തായാലും സമാനതകൾ ഇല്ലാത്തതാണ് ബാഴ്സലോണയുടെ തീരുമാനം
ടീം മാനേജുമെന്റ് അഭിനന്ദനങ്ങളും ആദരവും അർഹിക്കുന്നു

You Might Also Like