ബാഴ്സ അവസാന ശ്രമം തിയാഗോക്കായി നടത്തിയിരുന്നുവെന്നു റിപ്പോർട്ട്‌, അവസാനം ക്ളോപ്പിനെ തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 19നാണ് ബയേൺ മ്യൂണിക്കിൽ നിന്നും മധ്യനിരവിസ്മയമായ തിയാഗോ അലാകന്റാരയെ പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ സ്വന്തമാക്കിയത്. ബയേൺ മ്യുണിക്കിനൊപ്പം മധ്യനിരയിലെ നെടുംതൂണായ തിയാഗോ ചാമ്പ്യൻസ്‌ലീഗ് നേട്ടത്തിനു വലിയ പങ്കാണ് കാഴ്ചവെച്ചത്. ഏഴു വർഷത്തെ ജർമനിയിലെ കരിയറിന് ശേഷം ഒരു മാറ്റം ആവശ്യമായി തോന്നിയ തിയാഗോ ബയേൺ വിടുകയായിരുന്നു.

ലിവർപൂളിന്റെ സാമ്പത്തികമായി മികച്ച ഓഫറിലും ക്ളോപ്പിന്റെ മികച്ച സ്പോർടിങ് പ്രൊജക്റ്റും ബോധ്യപ്പെട്ട തിയാഗോ ലിവർപൂളിനെ തിരഞ്ഞെടുകയായിരുന്നു. എന്നാൽ ഒപ്പം ബാഴ്സയും തിയാഗോക്കായി ശ്രമിച്ചിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ബാഴ്സയുടെ മുൻ താരമായിരുന്ന തിയാഗോയെ പെപ്‌ ഗാർഡിയോള ബയേണിലെത്തിയതോടെ കൂടെ കൂട്ടുകയായിരുന്നു. പിന്നീട് ബയേണിന്റെ മധ്യനിരയിലെ വിശ്വസ്തനായി മാറുകയായിരുന്നു തിയാഗോ.

ലിവർപൂളിനായി ചെൽസിയുമായുള്ള ആദ്യമത്സരത്തിൽ തന്നെ റെക്കോർഡിടാൻ തിയാഗോക്ക് സാധിച്ചിരുന്നു. ഇംഗ്ലീഷ് മാധ്യമമായ ദി ഗാർഡിയൻ സമ്മറിലെ ഏറ്റവും മികച്ച ഡീലായാണ് തിയാഗോ ട്രാൻസ്ഫറിനെ കണക്കുന്നത്. ഇതേ മാധ്യമം തന്നെ ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങളിലെ ബാഴ്‌സയുടെ കൈകളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.

ലിവർപൂൾ ട്രാൻസ്ഫർ നടക്കുന്നതിന്റെ അവസാനസമയത്തു തിയാഗോക്കു മുൻപിൽ ബാഴ്‌സ അറ്റകൈ ഓഫർ ഓഫർ മുന്നോട്ടു വെച്ചിരുന്നുവെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട്‌ ചെയ്യുന്നത്. എന്നാൽ ബാഴ്‌സക്ക് താരത്തെ ബോധ്യപ്പെടുത്താൻ കഴിയാതെ പോവുകയായിരുന്നു. ലീഗിൽ ചെൽസിയുമായുള്ള മത്സരത്തിനു ശേഷം കൊറോണ പിടിപെട്ടതിനാൽ ലിവെർപൂളിനായി കളിക്കാൻ താരത്തിനു സാധിച്ചിട്ടില്ല. എന്നാൽ വരുന്ന എവർട്ടണുമായുള്ള മത്സരത്തിൽ താരം തിരിച്ചെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

You Might Also Like