കണ്ണുതള്ളുന്ന കോടികള്‍, 15കാരനെ ബാഴ്‌സയില്‍ നിന്ന് റാഞ്ചി യുണൈറ്റഡ്

15കാരന്‍ യുവതാരത്തെ ബാഴസലോണയില്‍ നിന്നും സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 12 കോടി രൂപ മുടയ്ക്കിയാണ് ബാഴ്‌സലോണയുടെഭാവി താരമാകുമെന്ന് പ്രവചിക്കപ്പെട്ട യുവതാരം മാര്‍ക് ജുറാദോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്.

ബാഴ്‌സലോണയുടെ അണ്ടര്‍ 16 താരമായിരുന്നു മാര്‍ക് ജുറാദോ. ബാഴ്‌സലോണ വാഗ്ദാനം ചെയ്ത വലിയ ഓഫര്‍ നിരസിച്ചാണ് താരം യുണൈറ്റഡിലേക്ക് എത്തുന്നത്.

പണ്ട് 2004-ല്‍ 16കാരനായ പികെയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൈന്‍ ചെയ്തതിനോടാണ് ജുറാദോയുടെ സൈനിംഗിനെ വിദഗ്ധര്‍ ഉപമിക്കുന്നത്.
15കാരനായ താരം റൈറ്റ് ബാക്കായാണ് കളിക്കുന്നത്. ബാഴ്‌സലോണയില്‍ വളരെ വലിയ ഭാവി ഉണ്ട് എന്ന് കരുതപ്പെട്ട താരമായിരുന്നു.

ജുറാദോയുടെ വരവില്‍ വലിയ ആഘോഷമാണ് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ നിറയുന്നത്. വണ്ടര്‍ കിഡ് മാഞ്ചസ്റ്റര്‍ യുവടീമിന്റെ മുഖഛായ മാറ്റുമെന്നാണ് കരുതപ്പെടുന്നത്.

You Might Also Like