കഷ്ടം, ദയനീയം, ഇത്ര മോശമായി മെസിയെ കണ്ടിട്ടില്ല, കമാല്‍ വരദൂര്‍ എഴുതുന്നു

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സയുടെ ദയനീയ തോല്‍വിയെ കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂറിന്റെ ചെറുകുറിപ്പ. ചന്ദ്രികാ ദിനപത്രത്തിലെ തന്റെ കോളമായ തേര്‍ഡ് ഐയിലൂടെയാണ് ബാഴ്‌സക്ക് സംഭവിച്ചതെന്തെന്ത് കമാല്‍ വരദൂര്‍ വിശകലനം ചെയ്യുന്നത്.
കഷ്ടം,ദയനീയം
റോബര്‍ട്ടോ ലെവര്‍ഡോവിസ്‌ക്കി, ഇവാന്‍ പെറിസിച്ച്,തോമസ് മുളളര്‍-യുറോപ്യന്‍ ഫുട്‌ബോളിലെ അപകടകാരികളായ മൂന്ന് മുന്‍നിരക്കാര്‍. ഇവര്‍ പറന്ന് കളിക്കുമ്പോള്‍ ഗോള്‍ക്കിപ്പര്‍ ടെര്‍സ്റ്റെഗര്‍ക്ക് നിരന്തരം മൈനസ് പാസ് നല്‍കുന്ന ബാര്‍സിലോണ പിന്‍നിരക്കാരായ ജോര്‍ദി ആല്‍ബ, ജെറാര്‍ഡ് പിക്വേ,ലെംഗ്ലെല്‍ട്ട്, സെമേദോ തുടങ്ങിയവരെ എന്ത് വിളിക്കണം…? ആനമണ്ടന്മാര്‍ എന്ന്.
നല്ല ഗോള്‍ക്കിപ്പറാണ് ടെര്‍സ്റ്റെഗര്‍. പക്ഷേ സഹതാരങ്ങള്‍ തന്നെ സമ്മര്‍ദ്ദം സമ്മാനികുമ്പോള്‍ ഒന്നും ചെയ്യാനില്ല. വട്ടപൂജ്യമാണ് സീസണില്‍ ബാര്‍സ ഡിഫന്‍സ്. പിക്വേയുടെ നല്ല കാലമെല്ലാം കഴിഞ്ഞിരിക്കുന്നു. മുന്‍നിരയില്‍ മെസിയും സുവാരസുീ നേടുന്ന ഗോളുകള്‍ മാത്രമായിരുന്നു ടീമിന്റെ ശക്തി. ലാലീഗയില്‍ സെല്‍റ്റാ വിഗോ’ ഒസാസുനെ തുടങ്ങിയ ദുര്‍ബലര്‍ക്ക് മുന്നില്‍ പോലും തല താഴ്ത്തിയ ഡിഫന്‍സിന് ലെവന്‍ഡോവിസ്‌ക്കിയെ പോലെ ഒരാള്‍ വലിയ വെല്ലുവിളിയായിരുന്നു.
ആദ്യപകുതിയില്‍ തന്നെ നാല് ഗോളുകള്‍. നാലും സിഫന്‍സിന്റെ പിഴവായിരുന്നു. മുള്ളറെ പോലെ സീനിയര്‍ സ്‌ട്രൈക്കറെ ആരും മാര്‍ക്ക് ചെയ്തില്ല. എല്ലാവരും ലെവന്‍സോവിസ്‌ക്കിയെ വളഞു.
രണ്ടാം പകുതി നോക്കു. ഗ്രീസ്മാന്‍ ഇറങ്ങിയത് ഒരു ചലനവുമുണ്ടാക്കിയില്ല. മെസിക്ക് ഒരു റോള്‍ പോലും ഇല്ലാതെയായി. കിമ്മിച്ച് നേടിയ ഗോളിലേക്ക് പന്ത് നല്‍കിയ അല്‍ഫോണ്‍സോ ഡേവിസ് എത്ര അനായാസമായാണ് സെക്കന്‍ഡ് പോസ്റ്റില്‍ കയറിയത്. അപ്പോഴും മൈനസ് പാസായിരുന്നു ബാര്‍സയുടെ വിനോദം. പിന്നെയും പിന്നെയും ഗോളുകള്‍.പന്ത് കിട്ടുന്നവരെല്ലാം സ്‌ക്കോര്‍ ചെയ്യുന്ന അവസ്ഥ
ഇത്ര ദയനീയമായി ബാര്‍സയെ കണ്ടിട്ടില്ല. ഇത്ര മോശമായി മെസിയെ കണ്ടിട്ടില്ല. ചാമ്പ്യന്‍സ് ലീഗ്‌സെമിയില്‍ 8 ഗോളുകള്‍ വഴങ്ങുക. കോച്ച് സേതാന്റെ കസേര പോവുന്നതല്ല പ്രശ്‌നം. ഈ ദുരന്തം എങ്ങനെ മറക്കും ബാര്‍സ. 8 -2
കഷ്ടം-ദയനിയം