യുണൈറ്റഡിനായി ഒരുപാട് കാത്തിരുന്നു, ശേഷം ടോട്ടനത്തിലേക്കു ചേക്കേറുകയായിരുന്നുവെന്നു ബെയ്ൽ

Image 3
EPLFeaturedFootball

റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറഞ്ഞ ഗാരെത് ബെയ്ൽ ടോട്ടെന്നതിലേതിലെത്തും മുൻപ് യുണൈറ്റഡിലേക്ക് ചേക്കേറാൻ വളരെയധികം ആഗ്രഹിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജേഡൻ സഞ്ചോയുടെ ട്രാൻസ്ഫർ വളരെയധികം നീണ്ടുപോയതാണ് ബെയ്ലിന് ടോട്ടനത്തിലേക്കുള്ള ട്രാൻസ്ഫർ സ്വീകരിക്കേണ്ടി വന്നത്.

ഇഎസ്പിഎന്നിന്റെ റിപ്പോർട്ടുകൾ പ്രകാരം ബെയ്‌ൽ യുണൈറ്റഡിന്റെ പരിഗണയിലുണ്ടായിരുന്ന താരമായിരുന്നുവെന്നും സഞ്ചോയുടെ ഡീൽ നഷ്ടമായാൽ തീർച്ചയായും ബാക്കപ്പ് ആയി പരിഗണിക്കാമെന്നു യുണൈറ്റഡ് നേതൃത്വം താരത്തോട് പറഞ്ഞിരുന്നുവെന്നാണ് അറിയാനാവുന്നത്. എന്നാൽ സാഞ്ചോ ഗാഥ നീണ്ടു പോവുകയായിരുന്നു.

ബെയ്‌ലും അതുകൊണ്ടുതന്നെ യുണൈറ്റഡിലേക്ക് ചേക്കേറാൻ തന്നെ തയ്യാറായി നിൽക്കുകയായിരുന്നു. എന്നാൽ കാത്തിരുപ്പ് നീണ്ടു പോയതിനാൽ ടോട്ടനത്തിന്റെ തിരിച്ചുവരാനുള്ള ഓഫർ അവസാനം സ്വീകരിക്കുകയായിരുന്നു. ഒരു വർഷത്തേക്ക് ലോണിലാണ് താരം നോർത്ത് ലണ്ടൻ ക്ലബ്ബിലേക്ക് ചേക്കേറിയത്.

യുണൈറ്റഡ് ഈ ട്രാൻസ്ഫറിൽ ആകെ ഡോണി വാൻ ഡി ബീക്കിനെ മാത്രമാണ് സ്വന്തം തട്ടകത്തിലെത്തിക്കാൻ യുണൈറ്റഡിനു കഴിഞ്ഞത്. താരങ്ങളെ ക്ലബ്ബിലെത്തിക്കാത്തതിൽ യുണൈറ്റഡ് ചീഫ് എഡ് വുഡ്‌വാർഡിനെതിരെ വിമർശനവുമായി യുണൈറ്റഡ് ഇതിഹാസതാരം ഗാരി നെവിലും രംഗത്തെത്തിയിരുന്നു. ഒക്ടോബർ 5നു മുൻപ് ലെഫ്റ്റ്ബാക്ക്, സെന്റർബാക്ക്, ഫോർവേഡ് പൊസിഷനുകളിലേക്ക് തീർച്ചയായും താരങ്ങളെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മുന്നേറ്റത്തിൽ സഞ്ചോയുടെ ഡീൽ നടക്കാത്തതാണ് ആരാധകരിൽ നിരാശയുണ്ടാക്കുന്നത്.