എടികെ സൂപ്പര്‍ താരത്തിന് കോവിഡ്, ഞെട്ടലില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം

Image 3
FootballISL

കോവിഡ് പോസിറ്റീവായി എടികെ മോഹന്‍ ബഗാന്‍ യുവതാരം ബോറിസ് സിംഗ്. ഇതോടെ കോവിഡ് ബാധിക്കുന്ന ആദ്യ ആക്റ്റീവ് ഇന്ത്യന്‍ ഫുട്‌ബോളറായി മാറി ബോറിസ് സിംഗ്. ഐഎസ്എല്‍ പുതിയ സീസണിനായി ബംഗളൂരുവുവില്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു യുവതാരം.

കോവിഡിന്റെ യാതൊരു ലക്ഷണങ്ങളും കാണിക്കാതെയാണ് ബോറിസ് പോസിറ്റീവായിരിക്കുന്നത്. സാദാരണ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇതോടെ സ്വന്തം വീട്ടില്‍ ഐസലേഷന്‍ പ്രോട്ടോക്കോള്‍ പ്രകാരമുളള നിരീക്ഷണത്തിലാണ് താരം.

കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളിലൊന്നായിരുന്നു 18കാരനായ ബോറിസ് സിംഗ്. ഐലീഗില്‍ ഇന്ത്യന്‍ ആരോസിനായി തകര്‍പ്പന്‍ പ്രകടനവും ബോറിസ് കാഴ്ച്ച വെച്ചിരുന്നു. ഇതോടെയാണ് എടികെ മോഹന്‍ ബഗാന്‍ താരത്തെ സ്വന്തമാക്കിയത്. എടികെയുടെ റിസര്‍വ്വ് ടീമിലായിരുന്നു കഴിഞ്ഞ സീസണില്‍ ബോറിസ് കളിച്ചത്.

അര്‍ജന്റീന അണ്ടര്‍ 20 ടീമിനെ 2-1ന് തോല്‍പിച്ച ഇന്ത്യന്‍ ടീമിലെ പ്രധാന താരവും ബോറിസ് സിംഗ് ആയിരുന്നു.