നിര്‍ണ്ണായക നീക്കം, എടികെ മോഹന്‍ ബഗാനെ പിടിച്ച് കെട്ടാന്‍ ഇനി ആര്‍ക്ക് കഴിയും

Image 3
FootballISL

ഐപിഎല്ലില്‍ വിദേശ സൈനിംഗുകള്‍ പൂര്‍ത്തീകരിച്ച ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാന്‍ അവരുടെ ഒരു വിദേശ താരത്തെ കൂടി നിലനിര്‍ത്തി. സ്പാനിഷ് മിഡ്ഫീല്‍ഡറായ ഹാവിയര്‍ ഹെര്‍ണാണ്ടസ് ഗോണ്‍സാലസിനെയാണ് ഒരു വര്‍ഷത്തേയ്ക്കൂടി ടീം കരാര്‍ നീട്ടി നല്‍കിയത്.

കഴിഞ്ഞ സീസണില്‍ എടികെയെ കിരീട വിജയത്തലെത്തിക്കാന്‍ മധ്യനിരയില്‍ സ്ത്യര്‍ഹമായ സേവനമാണ് ഹെര്‍ണാണ്ടസ് നടത്തിയിരുന്നത്. എടികെയ്ക്കായി 20 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.

റയല്‍ യൂത്ത് ടീമിലൂടെ പ്രെഫഷണല്‍ ഫുട്‌ബോളില്‍ കളിച്ച് തെളിഞ്ഞ താരമാണ് ഹാവിയര്‍ ഹെര്‍ണാണ്ടസ് 2005 മുതല്‍ 2011 വരെ റയല്‍ മാഡ്രിഡിന് ഒപ്പം ഹെര്‍ണാണ്ടസ് ഉണ്ടായിരുന്നു. മുമ്പ് സ്‌പെയിനിന്റെ അണ്ടര്‍ 19 ടീമിലും താരം കളിച്ചിട്ടുണ്ട്.

ഐഎസ്എല്‍ ഏഴാം സീസണിനോട് ബന്ധപ്പെട്ട് വന്‍ ഒരുക്കങ്ങളാണ് എടികെ മോഹന്‍ ബഗാന്‍ നടത്തുന്നത്. നേരത്തെ കേരള ബ്ലാസറ്റേഴ്‌സ് താരം സന്ദേഷ് ജിങ്കനെയും കോടികള്‍ വാരിയെറിഞ്ഞ് അഞ്ച് വര്‍ഷത്തേക്ക് ഹബാസും കൂട്ടരും സ്വന്തമാക്കിയിരുന്നു. വിദേശ സൈനിംഗുകളും ആദ്യം പൂര്‍ത്തികരിച്ച ടീം എടികെ മോഹന്‍ ബഗാനാണ്.