ലയന ശേഷം ആദ്യ കരാര്‍ ഇന്ത്യന്‍ താരത്തിന്, ഹബാസിന്റെ കുട്ടികള്‍ ഒരുക്കം തുടങ്ങി

എടികെ താരം പ്രബീര്‍ ദാസുമായി മൂന്ന് വര്‍ഷത്തെ കരാര്‍ കൂടി ഒപ്പിട്ട് എടികെ-മോഹന്‍ ബഗാന്‍. ഇതോടെ മോഹന്‍ ബഗാനും എ ടി കെയും ഒന്നായതിന് ശേഷം കരാര്‍ പുതുക്കുന്ന ഇന്ത്യന്‍ താരമായി മാറി പ്രബിര്‍ ദാസ്.

2015 മുതല്‍ എടികെയ്ക്ക് ഒപ്പമുള്ള താരമാണ് പ്രബീര്‍ ദാസ്. ഡല്‍ഹി ഡൈനാമോസില്‍ നിന്നാണ് 2015ല്‍ പ്രബീര്‍ എ ടി കെയില്‍ എത്തിയത്. അന്നു മുതല്‍ കൊല്‍ക്കത്തയുടെ നിര്‍ണ്ണായക താരമായിരന്നു പ്രബീദ് ദാസ്.

ഇതുവരെ 46 മത്സരങ്ങള്‍ എടികെയ്ക്ക് മാത്രമായി ഐഎസ്എല്ലില്‍ പ്രബീര്‍ കളിച്ചിട്ടുണ്ട്. ഡെല്‍ഹി ഡൈനാമോസിനെ കൂടാതെ എഫ് സി ഗോവയ്ക്കു വേണ്ടിയും മോഹന്‍ ബഗാനു വേണ്ടിയും പ്രബീര്‍ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

27കാരനായ ഈ പ്രതിരോധ താരം ഇന്ത്യയ്ക്കായും രണ്ട് തവണ ജഴ്‌സി അണിഞ്ഞിട്ടുണ്ട്. പൈലന്‍ ആരോസിന്റെ കണ്ടെത്തലായ താരം ഐലീഗില്‍ മോഹന്‍ ബഗാനെ കൂടാതെ ഡെംപോയ്ക്കായും കളിച്ചിട്ടുണ്ട്.

You Might Also Like