ഒരുനിലക്കും ഇവിടെ ഫുട്‌ബോള്‍ മെച്ചപ്പെടില്ല, ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് എടികെ പരിശീലകന്‍
ഇന്ത്യയില്‍ ഫുട്‌ബോള്‍ മെച്ചപ്പെടുമെന്ന് ഒരു പ്രതീക്ഷയില്ലെന്നും അടിമുടി അണ്‍പ്രെഫഷണലായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും എടികെയുടെ മുന്‍ പരിശീലകന്‍ ടെറി ഷെറിംഗ്ങാം. ഇന്ത്യയില്‍ ഫുട്‌ബോള്‍ കളിക്കാനുളള സാഹചര്യം മോശമാണെന്ന് പറയുന്നു ടെറി റഫറിയിങ് മുതല്‍ ഗ്രാസ് റൂട്ട് തലം വരെ അവിടെ നിലവാരം വളരെ കുറവാണെന്നും തുറന്നടിച്ചു.
ഐഎസ്എല്ലിനേയും തന്റെ വിമര്‍ശനത്തില്‍ നിന്നും ടെറി വെറുതെവിട്ടില്ല. ഐഎസ്എല്ലിലേത് പോലെ ഇത്ര മോശം റഫറിയിങ് താന്‍ എവിടെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യന്‍ താരങ്ങളുടെ ഭക്ഷണ രീതി വരെ ഒരു പ്രെഷണല്‍ ഫുട്‌ബോളര്‍ക്ക് യോജിച്ച രീതിയില്‍ അല്ല എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ചെറുപ്പത്തിലെ ഒരു ഫുട്‌ബോള്‍ സംസ്‌കാരം വളര്‍ത്തിയില്ല എങ്കില്‍ ഇന്ത്യ ഒരിക്കലും മെച്ചപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017ല്‍ ആയിരുന്നു ടെറി ഷെറിംഗ്ഹാം എടികെ കൊല്‍ക്കത്തയുടെ പരിശീലകനായിരുന്നത്. ആകെ 10 മത്സരങ്ങള്‍ കൊണ്ട് അദ്ദേഹത്തിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു.