; )
ഐഎസ്എല്‍ ക്ലബുകളായ കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും ‘സ്വാപ് ഡീലിന്’ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം തന്നെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഏതെല്ലാം താരങ്ങളെയാണ് പരസ്പരം കൈമാറാനായിട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത് എന്നതിനെ സംബന്ധിച്ച് സൂചകളുണ്ടായിരുന്നില്ല.
എന്നാല്‍ നിലവില്‍ അക്കാര്യത്തെ കുറിച്ച് ചില സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബ്ലാസ്റ്റേഴ്‌സ് ലെഫ്റ്റ് വിംഗ് നൊങ്താപ നെറോമിനെ സ്വന്തമാക്കാനാണ് എടികെ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. പകരം ബ്ലാസ്റ്റേഴ്‌സിന് എടികെ രണ്ട് താരങ്ങളെ വിട്ട് നല്‍കും. പ്രതിരോധ താരങ്ങളായ സലാം രഞ്ജന്‍ സിംഗും ബോറിസ് സിംഗിനെയുമാണ് ബ്ലാസ്‌റ്റേഴ്‌സ് എടികെ നല്‍കുക. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
നെറോമിനെ വിട്ടുനല്‍കാന്‍ ബ്ലാസ്‌റ്റേഴ്‌സിനുളള വിമുഖതയാണ് ചര്‍ച്ച നീളാന്‍ കാരണം. കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനില്‍ കിബു വികൂനയ്ക്ക് കീഴില്‍ കളിച്ച യുവതാരമാണ് നെറോം. തകര്‍പ്പന്‍ പ്രകടനമാണ് നെറോം ഐലീഗില്‍ കഴിഞ്ഞ സീസണില്‍ കാഴ്ച്ചവെച്ചത്. മോഹന്‍ ബഗാനായി 16 മത്സരങ്ങള്‍ കളിച്ച ഈ വിംഗര്‍ രണ്ട് ഗോളും അഞ്ച് അസിസ്റ്റുകളും നടത്തിയിരുന്നു.
മോഹന്‍ ബഗാന് കഴിഞ്ഞ സീസണില്‍ ലോണില്‍ ആണ് നെറോമിനെ ബ്ലാസ്‌റ്റേഴ്‌സ് വി്ട്ട നല്‍കിയത്. ലോണ്‍ കാലാവധി കഴിഞ്ഞതോടെയാണ് താരം ബ്ലാസ്‌റ്റേഴ്‌സില്‍ തിരിച്ചെത്തിയത്. ഐലീഗിലെ മികച്ച പ്രകടനം നെറോമിനെ ബ്ലാസ്‌റ്റേഴ്‌സിലെ പ്രധാന താരമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഏതായാലും വലിയ വാര്‍ത്തയ്ക്കായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് ആരാധകര്‍.