ഐഎസ്എല്‍ ടീമുമായി ബന്ധമുപേക്ഷിച്ച് വമ്പന്‍മാര്‍, കനത്ത തിരിച്ചടി
സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ഐഎസ്എല്‍ ക്ലബ് ജംഷഡ്പൂര്‍ എഫ്‌സിയുമായുളള ബന്ധം ഉപേക്ഷിക്കുന്നു. കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ജംഷഡ്പൂരുമായുളള ബന്ധം ഉപേക്ഷിക്കാന്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പ്രേരിപ്പിക്കുന്നത്. 2020 സെപ്റ്റംമ്പറോടെ ജംഷഡ്പൂരുമായുളള എല്ലാ സഹകരണങ്ങളും അത്‌ലറ്റികോ അവസാനിപ്പിക്കും.
ഇതോടെ ഇന്ത്യന്‍ ക്ലബുമായുളള രണ്ട് വര്‍ഷം നീണ്ട ബന്ധത്തിനാണ് അത്‌ലറ്റിക്കോ തിരശ്ശീല ഇടുന്നത്. നേരത്തെ ഐഎസ്എല്‍ തുടക്കത്തില്‍ എടികൈയുമായി സഹകരിച്ചായിരുന്നു അത്‌ലറ്റിക്കോ ഇന്ത്യന്‍ താല്‍പപര്യങ്ങള്‍ സംരക്ഷിക്കിച്ചിരുന്നത്. എടികെയുടെ പേര് തന്നെ അത്‌ലറ്റിക്കോ കൊല്‍ക്കത്ത എന്നായിരുന്നു,
എന്നാല്‍ പിന്നീട് എടികെയുമായി അത്‌ലറ്റിക്കോ മാഡ്രിഡ് വഴി പിരിയുകയായിരുന്നു. ഇതോടെയാണ് ടാറ്റ അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സിയുമായി അത്‌ലറ്റിക്കോ ബന്ധം തുടങ്ങിയത്.
യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും കോച്ചിംഗ് സേവനങ്ങളുമാണ് ജംഷഡ്പൂരിന് അത്‌ലറ്റിക്കോ മാഡ്രിഡ് നല്‍കിയിരിന്നത്. ഇതാണ് ഇനി ഇല്ലാതാകുക. കോവിഡ് മൂലം ലോകത്തെമ്പാടുമുളള ഫുട്‌ബോള്‍ ക്ലബുകളും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. ഇതാണ് സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി കടുത്ത നടപടികളിലേക്ക് പോകാന്‍ അത്‌ലറ്റിക്കോയെ പ്രേരിപ്പിച്ചത്.
നിലവില്‍ ഐഎസ്എല്‍ മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ജംഷഡ്പൂര്‍. മികച്ച ടീമുകളെ സ്വന്തമാക്കാനുളള നീക്കം ടീം ഇതിനോടകം തന്നെ നടത്തുന്നുണ്ട്.