ലോകം കീഴടക്കിയ ഭുംറയെ അപമാനിക്കുന്ന തരത്തിലായിരുന്നു ആ സ്വീപ് ഷോട്ട് സിക്‌സ്, അശുതോഷ് കണ്ടെത്തലാണ്

മുഹമ്മദ് അലി ശിഹാബ്

സീസണില്‍ ഫോമിന്റെ പീക്കില്‍ നില്‍ക്കുന്ന ബുംറക്ക് എതിരെ നല്ല രീതിയില്‍ കണക്ട് ചെയ്തു ബൗണ്ടറി കടത്തുക എന്നത് ഒരു വിധം ബാറ്റേഴ്‌സിനും അപ്രാപ്യമായിടത്ത് ഫ്രീഹിറ്റാണേല്‍ പോലും ബൗളറുടെ മെന്റാലിറ്റിക്ക് ഡാമേജ് വരുത്തുന്ന വിധത്തിലൊരു ഷോട്ട് കളിച്ച് അശുതോഷ് ഒരിക്കല്‍ കൂടി പഞ്ചാബിന്റെ രക്ഷാദൗത്യം ഏറ്റെടുക്കുകയാണ്..

End of the day വിജയിച്ചത് മുംബൈ ആണെങ്കില്‍ പോലും നല്ലൊരു ഗെയിം സമ്മാനിച്ചതിനു പുറമേ തന്റെ മികവ് കൊണ്ടു കളിയാരാധകരുടെ ഹൃദയങ്ങളിലേക്ക് കയറിച്ചെല്ലാന്‍ അശുതോഷിനാകുന്നുണ്ട്, ഡൊമെസ്റ്റിക്ക് സര്‍ക്യൂട്ടില്‍ നിന്നും വന്ന് ഐപിഎല്ലിന്റെ വലിയ വേദിയില്‍ നിരവധി താരങ്ങള്‍ തങ്ങളുടെ പ്രതിഭയെ പുറത്തെടുക്കുമ്പോള്‍ മറ്റൊരു പേരായി മാറാന്‍ അശുതോഷിന് ഓരോ മത്സരം കഴിയുംതോറും സാധിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം 11 പന്തില്‍ അര്‍ധ സെഞ്ചുറി നേടി ടി20 ക്രിക്കറ്റില്‍ ഒരിന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിയെന്ന പത്തു പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവ്രാജ് സിങ്ങ് സ്ഥാപിച്ച റെക്കോഡ് തകര്‍ത്താണ് അശുതോഷ് വാര്‍ത്തകളില്‍ നിറയുന്നത്. ഡൊമെസ്റ്റിക്ക് ക്രിക്കറ്റില്‍ നിന്നും നിരവധി മികച്ച ഇന്ത്യന്‍ താരങ്ങളെ പഞ്ചാബ് ടീമിലെത്തിച്ച സഞ്ജയ് ബംഗാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ലേലത്തിലൂടെ അശുതോഷിന് ഐപിഎല്‍ കരാറും ലഭിച്ചു.

ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ തന്റെ വരവറിയിക്കുന്നുണ്ട് അശുതോഷ്, ഗുജറാത്തിനെതിരെ പരാജയമുറപ്പിച്ച പഞ്ചാബിന് വേണ്ടി എട്ടാമനായി ഇറങ്ങി ശശാങ്കിനൊപ്പം ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ഒരു ചെറിയ വലിയ കാമിയോ ഇന്നിങ്‌സ്. തൊട്ടടുത്ത മത്സരത്തില്‍ തന്നെ അതേ ശശാങ്കിനൊപ്പം എട്ടാം വിക്കറ്റിലൊത്തു ചേര്‍ന്ന് അസാദ്ധ്യം എന്നു തോന്നിച്ചൊരു ചേസ് ഓള്‍മോസ്റ്റ് പുള്‍ ഓഫ് ചെയ്‌തെടുക്കുന്നുണ്ട് അശുതോഷ്, 183 റണ്‍സിന്റെ ചേസില്‍ പഞ്ചാബിലെ ടോപ് ഓര്‍ഡര്‍ – മിഡില്‍ ഓര്‍ഡര്‍ ബാറ്റേഴ്‌സ് നല്‍കിയ 16 ഓവറിലെ 116 എന്ന വലിയ സമ്പാദ്യം കാരണം രണ്ട് റണ്‍സകലെ ഇവര്‍ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.

രാജസ്ഥാനെതിരെ ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ച മറ്റൊരു കാമിയോക്ക് ശേഷം അശുതോഷ് ഇന്നലെ ഈ ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സുകളിലൊന്ന് കാഴ്ച വെച്ച് തന്റെ കാലിബര്‍ മുഴുവനായി പുറത്തെടുക്കുമ്പോള്‍ പഞ്ചാബ് വിജയത്തിലേക്കെന്നുറപ്പിച്ചതാണ്, പക്ഷേ വീണ്ടും അവസാനത്തില്‍ വീണു പോവുകയാണ് അശുതോഷ്. ഓപ്പോസിറ്റ് സൈഡില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു ബാറ്റെര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയുമായിരുന്ന മത്സരം പഞ്ചാബിന് നഷ്ടപ്പെടുന്നതാണ് അശുതോഷിന്റെ ഒറ്റയാള്‍ പോരാട്ടത്തിനവസാനം നമ്മള്‍ കണ്ടത്.

എന്തിനാണ് ബാറ്റ് ചെയ്യുന്നതെന്നറിയാത്ത ടോപ് ഓര്‍ഡര്‍ ബാറ്റേഴ്‌സുള്ള പഞ്ചാബിനെ കഴിഞ്ഞ നാല് മത്സരങ്ങളിലായി പിടിച്ചു നിറുത്തുന്നത് അശുതോഷും ശശാങ്കും കൂടിയാണ്, മത്സരിച്ച 4ലും അശുതോഷ് വരുന്നത് എട്ടാമനായാണ്. നേടുന്നത് 156 റണ്‍സ്, പതിനേഴ് വര്‍ഷങ്ങളുടെ ചരിത്രം പേറുന്ന ഐപിഎല്ലില്‍ രണ്ടാമത്തെ തവണ മാത്രമാണ് ഒരു താരം എട്ടാമതായോ അതിനു താഴെയോ ഇറങ്ങി 100+ റണ്‍സ് ഒരു സീസണില്‍ സ്‌കോര്‍ ചെയ്യുന്നത് – ആദ്യ തവണത്തേത് 115 റണ്‍സ്. വെറും 4 ഇന്നിങ്ങ്‌സില്‍ നിന്നും 156 റണ്‍സ് എട്ടാം നമ്പറില്‍ ഇറങ്ങുന്ന ഒരു ബാറ്ററില്‍ നിന്നും വരുന്നുണ്ടെങ്കില്‍ അത്രത്തോളം പരിതാപകരമാണ് പഞ്ചാബ് ടോപ് ഓര്‍ഡറിലെ നിലവിലെ സാഹചര്യമെന്നര്‍ത്ഥം.

ജിതേഷും ശശാങ്കും അശുതോഷും പ്രാഭ്‌സിംറനും മാത്രമല്ല, ടീം മാനേജറായ വിക്രം ഹസ്തിറിന്റെ നേതൃത്വത്തില്‍ ഇനിയുമുണ്ട് പഞ്ചാബിലേക്ക് എത്തിയവര്‍. ഐപിഎല്ലില്‍ മുഖം കാണിച്ചു പോയ അഥര്‍വ തൈഡെയാണ് അതിലെ പ്രമുഖന്‍, നിലവില്‍ ഫോമിലല്ലാത്തവരെ തട്ടി ഇവര്‍ക്കവസരം നല്‍കിയാല്‍ ചിലപ്പോള്‍ പഞ്ചാബ് കിങ്ങ്‌സിന് പോസിറ്റീവായിട്ടുള്ള റിസള്‍ട്ടുകള്‍ കിട്ടിയേക്കാം…

You Might Also Like