ബാഴ്‌സക്കെതിരെ പൊട്ടിത്തെറിച്ച് വിദാല്‍, ഞെട്ടി കാറ്റാലന്‍ ക്ലബ്‌

ബയേണുമായുള്ള തോൽവിക്കു മുൻപ് ബാഴ്‌സയെ പുകഴ്ത്തി സംസാരിച്ചതിന് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ താരമാണ് ചിലിയൻ സൂപ്പർതാരം അർടുറോ വിദാൽ. എന്നാലിപ്പോൾ ബാഴ്സലോണയുടെ സമീപനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വിദാൽ. പ്രമുഖ യുട്യൂബർ ഡാനിയൽ ഹാബിഫിന് നൽകിയ അഭിമുഖത്തിലാണ് വിദാൽ ബാഴ്സലോണയെക്കുറിച്ച് മനംതുറന്നത്.

ബാഴ്സയിൽ മൊത്തത്തിൽ അഴിച്ചു പണി ആവിശ്യമാണ് എന്നറിയിച്ച താരം ഈ ഡിഎൻഎയും വെച്ച് കൊണ്ട് ബാഴ്സക്ക് ഒന്നും ചെയ്യാനാവില്ലെന്നും ബാഴ്സ ചിന്തിക്കേണ്ട സമയമായിരിക്കുന്നുവെന്നുമാണ് വിദാലിന്റെ അഭിപ്രായം. കൂടുതൽ കരുത്തോടെയും വേഗതയോടെയും കളിക്കുന്ന രീതി ബാഴ്സ ഉൾകൊള്ളാൻ തയ്യാറാവണമെന്നും ബാഴ്സയുടെ ഇപ്പോഴത്തെ ശൈലി എപ്പോഴും ജയങ്ങൾ നേടിത്തരുമെന്നുള്ള ചിന്ത മാറ്റണമെന്നുമാണ് വിദാലിന്റെ പക്ഷം.

“വളരെയധികം വേദന തോന്നുന്ന ഒരു സമയമാണിത്. അവസാനമത്സരത്തിൽ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചാലോചിക്കുമ്പോഴാ ണ് വേദന തോന്നുന്നത്. എനിക്ക് ആ മത്സരത്തെ കുറിച്ച് വളരെയധികം പ്രതീക്ഷകൾ ഉണ്ടായിരുന്നു. പക്ഷെ ടീം നല്ല രീതിയിൽ ആയിരുന്നില്ല. ഒരു മികച്ച ഫലമുണ്ടാകാൻ വേണ്ടി ഉള്ളതൊന്നും ഞങ്ങൾ ചെയ്തിട്ടില്ല. ഞങ്ങൾക്ക് ഞങ്ങളുടെ ഊർജ്ജവും തന്ത്രവും എല്ലാം നഷ്ടപ്പെട്ടത് കൊണ്ടാണ് അന്ന് അങ്ങനെ സംഭവിച്ചത്.

“സത്യത്തിൽ ഇത് താരങ്ങളുടെ കുഴപ്പം കൊണ്ട് മാത്രമല്ല. അതിലും വലുതാണ്. ക്ലബ്‌ പുരോഗതി നേടണമെങ്കിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ബാഴ്സ അവരുടെ പഴയ രീതികൾ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഫുട്ബോളിൽ ഒരുപാട് കാര്യങ്ങളുണ്ട്. ബാഴ്സ ഈ ഡിഎൻഎ മാറ്റിയിട്ടു കുറച്ചു കൂടെ വേഗതയും ടെക്നിക്കും ഉപയോഗിച്ച് കളിക്കാൻ തുടങ്ങേണ്ടിയിരിക്കുന്നു ” വിദാൽ അഭിപ്രായപ്പെട്ടു.

You Might Also Like