വില്ലിയാൻ ട്രാൻസ്ഫർ; ഈ മടിയൻ റിക്രൂട്മെന്റിനു ആർസെൻ വെങ്ങർ പോലും ശ്രമിക്കില്ലെന്ന് ആഴ്‌സണൽ ഇതിഹാസം

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫറിൽ ചെൽസിയിൽ നിന്നും ആഴ്‌സണലിലേക്ക് ചേക്കേറിയ  ബ്രസീലിയൻ സൂപ്പർതാരമാണ് വില്ലിയാൻ. എന്നാൽ മൈക്കൽ അർട്ടെറ്റക്ക്‌ കീഴിൽ വില്ലിയാന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല മുന്നേറ്റ നിരയിലെ മൂർച്ചയില്ലായ്മ ആഴ്‌സണലിനെ പ്രീമിയർ ലീഗ് ടേബിളിന്റെ താഴെയെത്തിച്ചിരിക്കുകയാണ്.

മൂന്നു വർഷത്തേക്ക് ആഴ്‌സണലുമായി കരാറിലെത്തിയ താരത്തിന്റെ ട്രാൻസ്ഫറിന് വൻ വിമർശനമാണ് നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. വില്ലിയാൻ ട്രാൻസ്ഫറിനെ ഒരു മോശം റിക്രൂട്ട്മെന്റാണെന്നാണ് ആഴ്‌സണൽ ഇതിഹാസതാരമായ ടോണി ആഡംസിന്റെ അഭിപ്രായം. മലേഷ്യൻ സ്പോർട്സ് മാധ്യമമായ സ്റ്റേഡിയം ആസ്ട്രോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എനിക്കു അതൊരു മടിയൻ റിക്രൂട്ട്മെന്റായാണ് തോന്നിയത്. നിലവിലെ ആഴ്സണലിന്റെ റിക്രൂട്ട്മെന്റ് രീതിയെ തീർച്ചയായും ചോദ്യം ചെയ്യേണ്ട  സമയം അതിക്രമിച്ചിരിക്കുന്നു. ആർസെൻ വെങ്ങറുടെ കീഴിൽ ഒരുപാട് വിസ്മയതാരങ്ങളും മികച്ച തത്വങ്ങളും  ഞങ്ങൾക്കുണ്ടായിരുന്നു. അദ്ദേഹം യുവതാരങ്ങൾക്ക് വേണ്ടി മാത്രമേ അദ്ദേഹം ശ്രമിക്കാറുള്ളു. ആർസെൻ ഇപ്പോഴും ക്ലബ്ബിൽ നിയന്ത്രണമുണ്ടെങ്കിൽ ഒരിക്കലും വില്ലിയാന് വേണ്ടി ശ്രമിക്കില്ലായിരുന്നു.”

“അദ്ദേഹമാണെങ്കിൽ ചിന്തിക്കുക 30 കഴിഞ്ഞ ഒരു താരത്തിനു താൻ ആഗ്രഹിക്കുന്ന ലെവലിൽ ആവശ്യങ്ങൾക്കനുസരിച്ച് സ്ഥിരതയോടെ കളിക്കാൻ സാധിക്കില്ലെന്നാണ്. ഈ നീക്കം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഒരു അജണ്ടയേ ആവാൻ ഇടയില്ല. എനിക്ക് തോന്നുന്നത് ഇത് ഏജന്റിന്റെ നേരിട്ടുള്ള ശുപാർശയാണെന്നാണ്. നിലവിലെ സ്‌പോർട്സ് ഡയറക്ടർ എഡുവിനെപ്പോലുള്ള അതേ ഏജന്റാണ് അവനുമുള്ളതെന്നു തോന്നുന്നു. അതുകൊണ്ടു തന്നെ ഇതൊരു ഈസി ഒപ്ഷൻ ആണെന്ന് തോന്നുന്നു. മൂന്നു വർഷത്തെ കോൺട്രാക്ട്. എനിക്ക് തോന്നുന്നത് ഇതൊരു വളരെ മോശം റിക്രൂട്ട്മെന്റ് ആണെന്ന് തന്നെയാണ്. ” ടോണി ആഡംസ് അഭിപ്രായപ്പെട്ടു.

You Might Also Like