അടുത്ത റോണോയ്ക്കായി വലവിരിച്ച് ആഴ്‌സണല്‍, അത്ഭുത താരം ഗണ്ണേഴ്‌സിലേക്ക്

Image 3
FeaturedFootball

പതിനേഴാം വയസില്‍ തന്നെ അടുത്ത ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന വിളിപ്പേരുള്ള പോര്‍ച്ചുഗീസ് യുവതാരത്തെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സണല്‍. പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണു വേണ്ടി കളിക്കുന്ന ജോയെല്‍സണ്‍ ഫെര്‍ണാണ്ടസിനെയാണ് ആഴ്സണല്‍ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ പദ്ധതിയിടുന്നത്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കൂടാതെ നാനി, ലൂയിസ് ഫിഗോ, റിക്കാര്‍ഡോ ക്വാരെസ്മ എന്നിങ്ങനെ പ്രതിഭാസമ്പന്നരായ വിങ്ങര്‍മാരെ സംഭാവന ചെയ്ത സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ പുത്തന്‍ താരോദയമാണ് ജോയെല്‍സണ്‍ ഫെര്‍ണാണ്ടസ്. ഇതിനകം തന്നെ ആഴ്‌സനലിനൊപ്പം ബാഴ്സലോണ, യുവന്റസ്, ആര്‍ ബി ലെയ്പ്സിഗ് എന്നീ വമ്പന്മാരും ഈ യുവതാരത്തിനു പിന്നാലെയുണ്ട്.

‘ലോകത്തിലെ മികച്ച താരങ്ങളുമായി താരതമ്യപ്പെടുത്തുന്നത് എനിക്ക് കൂടുതല്‍ സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. ഞാന്‍ അവരെ മാതൃകയാക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്’ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി താരതമ്യപ്പെടുത്തുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ ജോയെല്‍സണ്‍ അഭിപ്രായപ്പെട്ടു.

പോര്‍ച്ചുഗീസ് മാധ്യമമായ എ ബോല സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ നിശ്ചയിച്ചിട്ടുള്ള റിലീസ് ക്ലോസായ 40 മില്യണ്‍ കൊടുത്ത് മറ്റു ക്ലബ്ബുകള്‍ക്ക് മുമ്പേ ആഴ്സണല്‍ താരത്തെ സ്വന്തമാക്കുമെന്നു റിപ്പോര്‍ട്ടു ചെയ്യുന്നു. സ്‌പോര്‍ട്ടിങ് ലിസ്ബണിനു വേണ്ടി സീനിയര്‍ തലത്തില്‍ ഒരു മാസം മുന്‍പ് അരങ്ങേറ്റം കുറിച്ച പതിനേഴുകാരനു കൊടുക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ തുകയാണിത്.

കൂടുതല്‍ ക്ലബ്ബുകള്‍ താത്പര്യം പ്രകടിപ്പിച്ചു വരുന്നത് മൂലം സ്‌പോര്‍ട്ടിങ് താരത്തിന്റെ റിലീസ് ക്ലോസ് 80 ദശലക്ഷം യൂറോയിലേക്ക് ഉയര്‍ത്താനുള്ള നീക്കത്തിലാണ്