ഒടുവിൽ ഇസ്കോക്കായി ആഴ്‌സണൽ കളത്തിലിറങ്ങുന്നു, ജനുവരിയിൽ സ്വന്തമാക്കിയേക്കും

റയൽ മാഡ്രിഡിൽ സിനദിൻ സിദാനു കീഴിൽ അവസരം കുറഞ്ഞ സ്പാനിഷ് സൂപ്പർതാരമാണ് ഇസ്കോ അലാർകോൺ. റയൽ മാഡ്രിഡിൽ ഇനി അവസരങ്ങൾ ലഭിക്കുകയില്ലെന്നും ക്ലബ്ബ് വിടാൻ സിദാൻ പച്ചക്കൊടി കാണിച്ചതോടെ ജനുവരിയിൽ ക്ലബ്ബ് വിടാനുള്ള നീക്കത്തിലാണ് ഇസ്കോ. 2020 യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിൽ ഇടം നേടാൻ കൂടുതൽ മിനുട്ടുകൾ കളിക്കളത്തിൽ ലഭിക്കണമെന്ന് മനസിലാക്കിയത്തോടെയാണ് താരം ക്ലബ്ബ് വിടാനുള്ള ആവശ്യം ഇസ്കോ റയൽ മാഡ്രിഡിനെ അറിയിച്ചത്.

നിലവിൽ താരത്തിനായി ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണൽ രംഗത്ത് വന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസ്‌കോയിൽ മുൻപും ആഴ്‌സണൽ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇസ്കോയുടെ വലിയ വേതനം ആ തീരുമാനത്തെ പിൻവലിച്ച് ആർബി സാൽസ്ബർഗ് താരമായ ഡോമിനിക് സോബോസ്ലായിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

എന്നാൽ സാൽസ്ബർഗിന്റെ സഹോദരക്ലബ്ബായ ആർബി ലെയ്പ്സിഗ് താരത്തെ സ്വന്തമാക്കിയതോടെ ആഴ്സണലിന്റെ ശ്രദ്ധ വീണ്ടും ഇസ്കോയിലേക്ക് തന്നെ തിരിയുകയായിരുന്നു. മറ്റൊരു ലിയോൺ താരമായ ഹൊസം ഔവാറിനെ പിഎസ്‌ജിയും നോട്ടമിട്ടതോടെ ആഴ്‌സണൽ ഇസ്കോയെ വീണ്ടും പരിഗണിക്കുകയായിരുന്നു. സ്പാനിഷ് മാധ്യമമായ സ്‌പോർട് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ആഴ്സണലിന്‌ പിന്നാലെ യുവന്റസ്, എസി മിലാൻ,സെവിയ്യ, എവർട്ടൺ എന്നീ വമ്പന്മാരും താരത്തിനു പിറകെയുണ്ടെങ്കിലും ഈ ജനുവരിയിൽ താരത്തെ നിർബന്ധമായും സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ആഴ്‌സണൽ. മധ്യനിരയിൽ സർഗ്ഗാത്മകതയുള്ള ഒരു താരത്തെയാണ് ആവശ്യമെന്നു ആഴ്സണലിന്റെ സ്പോർട്ടിങ് ഡയറക്ടറായ എഡു വ്യക്തമാക്കിയതോടെയാണ് ആഴ്സണലിന്റെ ഈ നീക്കം. ജനുവരിയിൽ സ്വന്തം തട്ടകത്തിലെത്തിക്കാനാവുമെന്നാണ് ആഴ്‌സണൽ പ്രതീക്ഷിക്കുന്നത്.

You Might Also Like