അർജന്റീനിയൻ സൂപ്പർതാരത്തിനു മെസിക്കൊപ്പം കളിക്കണം, ബാഴ്സയിൽ കളിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു

അർജന്റീനിയൻ സൂപ്പർതാരമായ ലയണൽ മെസിക്കൊപ്പം കളിക്കാൻ ആഗ്രഹമുണ്ടെന്നു അറിയിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ സെർജിയോ അഗ്വേറൊ. സുഹൃത്തുക്കളായ ഇരുവരും പാർസപരം ക്ലബ്ബ് മത്സരങ്ങളിൽ എതിരാളിയായി വന്നിട്ടുണ്ടെങ്കിലും ക്ലബ്ബ് തലത്തിൽ ഒരുമിച്ചു കളിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കാൻ പോവുന്നത്.
ലയണൽ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ സെർജിയോ അഗ്വേറോയുടെ കരാർ ഈ സീസണു ശേഷം കാലാവധി അവസാനിക്കും. സിറ്റിയുമായി കരാർ പുതുക്കാൻ താത്പര്യമില്ലാത്ത താരം അടുത്ത സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്‌സയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ. അർജന്റീനിയൻ മാധ്യമമായ എൽ ചിരിംഗ്യുറ്റോ ടീവിയാണ് ഈ വാർത്ത പുറത്തു വീട്ടിരിക്കുന്നത്.
🔄 (AGUERO): Sergio Agüero would be willing to play for Barcelona next season, and thus play alongside his friend Lionel Messi.
— Barça Buzz (@Barca_Buzz) November 17, 2020
⚠️ From January, Aguero can start negotiating with Barça to move for free next season.#FCB #MCI 🇦🇷
Via (🟡): @10JoseAlvarez @elchiringuitotv pic.twitter.com/3VjZgeY7RW
സെർജിയോ ആഗ്വേറോയുടെ അടുത്ത വ്യക്തികളിലൊരാളായ ജോസെ അൽവാരസ് ആണ് എൽ ചിരിംഗ്യുറ്റോ ടീവിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ജനുവരിയിൽ തന്നെ സ്വന്തമാക്കാനുള്ള അവസരമുണ്ടെങ്കിലും നിലവിലെ ബാഴ്സയുടെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്തു ബാഴ്സക്ക് ലയണൽ മെസിയെ നിലനിർത്തുന്നതിനൊപ്പം അഗ്വേറൊയെ സ്വന്തമാക്കുന്നതും ബുദ്ദിമുട്ടാവുമെന്നുറപ്പാണ്.
എങ്കിലും സീസൺ അവസാനം ഫ്രീ ട്രാൻസ്ഫറിൽ താരത്തെ സ്വന്തമാക്കാനുള്ള അവസരവും നിലവിൽ ബാഴ്സ പരിഗണിച്ചേക്കും. നിലവിൽ ജനുവരിയിൽ തന്നെ സ്‌ട്രൈക്കറെ ആവശ്യമാണെന്ന് കൂമാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉറുഗ്വായൻ താരം ഡാർവിൻ നൂനസും ഹോളണ്ട് താരങ്ങളായ മെംഫിസ് ഡീപേയും ഡോൺയേൽ മാലനും ബാഴ്സയുടെ റഡാറിലുണ്ടെങ്കിലും വില കൂടുതൽ ആവശ്യപ്പെട്ടാൽ സെർജിയോ അഗ്വേറൊയേയും ബാഴ്സ പരിഗണിച്ചേക്കും.