ലാറ്റിനമേരിക്കൻ ഫുട്ബോൾ തിരിച്ചുവരുന്നു, അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരതീയതികൾ പ്രഖ്യാപിച്ചു
കോവിഡ് മഹാമാരി മൂലം ഈ വർഷം വലിയ നഷ്ടമാണ് ഫുട്ബോൾ ആരാധകർക്കുണ്ടായത്. ഈ വർഷം നടത്താനിരുന്ന കോപ്പ അമേരിക്കയും യുറോ കപ്പും അടുത്ത വർഷത്തേക്ക് നീട്ടിവെക്കുകയും ചെയ്തു. അന്താരാഷ്ട്രമത്സരങ്ങളും സമയത്തിന് നടത്താൻ ഫിഫക്ക് സാധിച്ചില്ല. യൂറോപ്പിലെ അന്താരാഷ്ട്രമത്സരങ്ങൾ ഒക്കെ ഈ മാസം തന്നെ നടത്തിയെങ്കിലും സൗത്ത് അമേരിക്കയിലെ മത്സരങ്ങൾ നടത്താൻ ഇതു വരെ സാധിച്ചിട്ടില്ല.
ഇത് കൂടുതൽ നിരാശ നൽകിയത് അർജന്റീന, ബ്രസീൽ ആരാധകർക്കു തന്നെയാണ്. എന്നാൽ ഇപ്പോൾ സൗത്ത് അമേരിക്കയിലെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടത്താനുള്ള തിയ്യതികൾക്ക് ഫിഫ അംഗീകാരം നൽകിയിരിക്കുകയാണ്. അടുത്ത മാസമാണ് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അർജന്റീനയുടെ മത്സരതിയ്യതികളാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്.
Argentina to play World Cup qualifier in October against Ecuador. https://t.co/d1tQeKojDJ
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) September 6, 2020
കൊറോണ ഇല്ലായിരുന്നെങ്കിൽ മാർച്ചിൽ നടക്കേണ്ട മത്സരങ്ങളാണ് ഈ മത്സരങ്ങൾ. എന്നാൽ ഇത് സെപ്റ്റംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. പിന്നീട് അത് ഒക്ടോബറിലേക്ക് കൂടി നീട്ടുകയായിരുന്നു. ഒക്ടോബർ എട്ടിനാണ് അർജന്റീനയുടെ ആദ്യ മത്സരം നടക്കുന്നത്.
അര്ജന്റീനിയൻ ക്ലബ്ബായ ബോക്ക ജൂനിയർസിന്റെ സ്റ്റേഡിയമായ ലാ ബോംബോനേരയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. പിന്നീട് അർജന്റീനയുടെ മത്സരം ഒക്ടോബർ പതിമൂന്നിനാണ്. ലാസ് പാസിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ബൊളീവിയയാണ് അർജന്റീന നേരിടുന്നത്. സൂപ്പർ താരം ലയണൽ മെസിയെ അർജന്റീന ജേഴ്സിയിൽ ഒരിക്കൽ കൂടി കാണാനാവുമെന്ന പ്രതീക്ഷയിലാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ ആരാധകർ.