ആദ്യമത്സരത്തിൽ തന്നെ ഇരട്ടഗോൾ പ്രകടനം, മെസിയുടെ നിർദേശങ്ങളാണ് എനിക്ക് ഊർജമേകുന്നതെന്നു അൻസു ഫാറ്റി

Image 3
FeaturedFootballLa Liga

പുതിയ സീസണിൽ  ആദ്യ  മത്സരത്തിൽ  തന്നെ ബാഴ്സലോണ വിയ്യാറയലിനെതിരെ എതിരില്ലാത്ത നാലു ഗോളുകൾക്ക്  തോല്പിച്ചിരുന്നു സൂപ്പർതാരം ലയണൽ മെസി ഗോൾ നേടിയെങ്കിലും  താരമായത് പതിനേഴുകാരൻ അൻസു ഫാറ്റിയാണ്. മത്സരത്തിൽ ഇരുപതു മിനുട്ടിനുള്ളിൽ രണ്ടു ഗോൾ നേടിയ താരം മെസിയുടെ പെനാൽറ്റി ഗോളിനു വഴിയൊരുക്കുകയും ചെയ്തു. മത്സരത്തിനു ശേഷം നായകൻ മെസി തന്നിലുണ്ടാക്കുന്ന മാറ്റത്തിന് ഫാറ്റി നന്ദിയറിയിക്കുകയും ചെയ്തു.

“മെസിക്കൊപ്പം കളിക്കുന്നത് പലരുടെയും സ്വപ്നമാണെങ്കിൽ എന്റെ  ചെറുപ്പം മുതലേ എന്റെ  ജീവിതത്തിൽ അദ്ദേഹമുണ്ട്. കളിക്കളത്തിലും പരിശീലനസമയത്തും പുറത്തുമെല്ലാം അദ്ദേഹം വളരെയധികം നിർദ്ദേശങ്ങൾ തരുന്നത് എനിക്കു സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.” മത്സരശേഷം ഫാറ്റി പറഞ്ഞു.

“കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഏറ്റവും മികച്ച സഹതാരങ്ങൾ എനിക്കുണ്ട്. അവരിൽ നിന്നും സഹായങ്ങൾ നേടി മികവു കാണിച്ച് ടീമിനു നേട്ടങ്ങളുണ്ടാക്കണം.” വിയ്യാറയലുമായുള്ള മത്സരശേഷം അൻസു ഫാറ്റി അഭിപ്രായപ്പെട്ടു.

സുവാരസ് ടീം വിട്ടെങ്കിലും ബാഴ്സ ആക്രമണത്തിനു മൂർച്ച കുറഞ്ഞിട്ടില്ലെന്നാണ് മത്സരഫലം വ്യക്തമാക്കുന്നത്. ഫാറ്റിക്കു പുറമെ മെസി പെനാൽട്ടിയിലൂടെ ഒരു ഗോൾ നേടിയപ്പോൾ ഒരെണ്ണം സെൽഫ് ഗോളായിരുന്നു. ബാഴ്സയ്ക്കൊപ്പം കഴിഞ്ഞ  സീസൺ മുതലേ അൻസുവിന്റെ പ്രകടനം മികവെറിയതായിരുന്നു. സ്പെയിനിനു വേണ്ടിയും ഈ പതിനേഴുകാരന്റെ പ്രകടനം മികച്ചതായിരുന്നു.