എഎഫസി കപ്പ് റദ്ദാക്കുന്നു, ചെന്നൈയ്ക്ക് കനത്ത തിരിച്ചടി

എഎഫ്‌സി കപ്പ് ഉപേക്ഷിക്കാന്‍ ആലോചിച്ച് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ എഎഫ്‌സി കപ്പ് ഉപേക്ഷിക്കാന്‍ ഒരുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ചെന്നൈ സീറ്റി എഫ്‌സി മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസമെ ഉണ്ടാകു. പല രാജ്യങ്ങളിലും പല കോവിഡ് പ്രോട്ടോകോളുകള്‍ നിലനില്‍ക്കുന്നതിനാലാണ് എഎഫ്‌സി കപ്പ് ഉപേക്ഷിക്കാന്‍ സംഘാടകര്‍ അലോചിക്കാന്‍ കാരണം.

ഫെബ്രുവരിയില്‍ തുടങ്ങിയ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം മത്സരങ്ങള്‍ നടക്കവെയാണ് കോവിഡിനെത്തുടര്‍ന്ന് എല്ലാം നിര്‍ത്തിവച്ചത്. തുടര്‍ന്ന് ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പല ക്ലബകളും പരിശീലനം പോലും പുനരാരംഭിച്ചിട്ടില്ല.

ഇതിനിടെ ഹോം എവേ മത്സരങ്ങളില്ലാതെ, ഓരോ ഗ്രൂപ്പുകളിലേയും മത്സരങ്ങള്‍ ഒരോ രാജ്യത്തുമായി നടത്താന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ ഇതും പ്രായോഗികമാകില്ല എന്നുറപ്പായതോടെയാണ് ടൂര്‍ണമെന്റ് നന്നെ ഉപേക്ഷിക്കാനുളള നീക്കം നടത്തുന്നത്.

ചെന്നൈ ആകെ ഒരു മത്സരം മാത്രമാണ് ഏ.എഫ്.സി കപ്പില്‍ കളിച്ചിട്ടുള്ളത്. മത്സരം സമനിലയിലും കലാശിച്ചിരുന്നു.

You Might Also Like