ഹക്കു തുടരുമോ? തീരുമാനമെടുത്ത് ബ്ലാസ്‌റ്റേഴ്‌സ്

Image 3
FootballISL

മലയാളി പ്രതിരോധ താരം അബ്ദുല്‍ ഹക്കുവുമായിട്ടുളള കാരാര്‍ നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന ഹക്കു പരിക്ക് കാരണം പലപ്പോഴും പുറത്തിരിക്കാനായിരുന്നു വിധി. ഏഴ് മത്സരങ്ങളാണ് രണ്ട് സീസണുകളിലായി ഹക്കു ആകെ കളിച്ചത്.

സാറ്റ് തിരൂര്‍ പ്രെഡക്റ്റായ അബ്ദുല്‍ ഹഖു പൂണെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിഎസ്‌കെ ശിവാജിയന്‍സിലൂടെയാണ് പ്രെഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിഭിച്ചത്. അവിടെ നിന്നും ഫത്തേ ഹെദരാബാദിലേക്ക് മാറിയ താരത്തെ 2017-18 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കുകയായിരുന്നു.

നാല് മത്സരങ്ങളാണ് നോര്‍ത്ത ഈസ്റ്റിനായി ഈ മലപ്പുറത്തുകാരന്‍ കളിച്ചത്. അവിടെ നിന്നുമാണ് 2018ല്‍ ഹഖു ഏറെ പ്രതീക്ഷയോടെ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. അപ്രതീക്ഷിതമായെത്തുന്ന പരിക്കാണ് ഹഖുവിന് കരിയറില്‍ പലപ്പോഴും തിരിച്ചടിയാകുന്നത്.

അടുത്ത സീസണില്‍ മഞ്ഞകുപ്പായത്തിനായി ഏറെ മത്സരം കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഹക്കു. അതിനായുളള കഠിനമായ തയ്യാറെപ്പിലാണ് താരം.