ഖത്തര്‍ ലോകകപ്പ് കാണാന്‍ സൗജന്യമായി പോകാം, ചെയ്യേണ്ടതിത്ര മാത്രം
ദോഹ: 2022 – ഖത്തര്‍ ലോക കപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി വളണ്ടിയര്‍മാരെ ക്ഷണിച്ച് സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി ആന്‍ഡ് ഡെലിവറി. ഖത്തറിലുള്ളവര്‍ക്കും ഇതര രാജ്യങ്ങളിലുള്ളവര്‍ക്കും വോളണ്ടിയര്‍ സേവനം ചെയ്യുവാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു വമ്പിച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വളണ്ടിയര്‍ രജിസ്ട്രേഷന്‍ ആരംഭിച്ച മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 25000 ത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
സ്റ്റേഡിയങ്ങളുടെ ലോഞ്ചിങ്, പരീക്ഷണാടിസ്ഥാനത്തിലുള്ള ഇവന്റുകള്‍, ഹോസ്പിറ്റാലിറ്റി, മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ്, ഓഡിയന്‍സ് മാനേജ്മന്റ്, മെഡിക്കല്‍, സെക്യൂരിറ്റി തുടങ്ങി വ്യത്യസ്ത മേഖലകളിലായിരിക്കും വളണ്ടിയര്‍ മാരുടെ സേവനം ഉപയോഗപ്പെടുത്തുക. 16 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് വളണ്ടിയര്‍ സേവനത്തിന് രജിസ്റ്റര്‍ ചെയേണ്ടത്. മുന്‍ പരിചയം ഇല്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ലോകകപ്പ് സംഘാടനം ഏറ്റവും മികവുറ്റതാക്കാന്‍ വളണ്ടിയര്‍മാരുടെ സേവനം നിര്‍ണായകമാണെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ തവാദി പറഞ്ഞു. ദോഹയിലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വ്യത്യസ്ത രാജ്യക്കാരായ 22 വളണ്ടിയര്‍മാരെ തെരെഞ്ഞെടുത്തു. വളണ്ടിയര്‍ സേവനത്തിനു താല്പര്യമുള്ളവര്‍ www.seeyouin2022.qa. എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്