പ്രീമിയര്‍ ലീഗ് 2020-21, ഫിക്‌സ്ചര്‍ പുറത്ത്, മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു
ചാംപ്യൻസ്‌ലീഗ് അതിന്റെ ഫൈനൽ മത്സരത്തിനടുത്തു നിൽക്കെ 2020/21 സീസണിലെ ആദ്യ ഫിക്‌സചർ പ്രീമിയർ ലീഗ് പുറത്ത് വിട്ടു. സെപ്റ്റംബർ പന്ത്രണ്ട്, പതിനാല് തിയ്യതികളിലാണ് ആദ്യറൗണ്ട് പോരാട്ടങ്ങൾ നടക്കുന്നത്.
പന്ത്രണ്ടാം തിയ്യതി മാഞ്ചസ്റ്റർ യൂണൈറ്റഡിനും മാഞ്ചസ്റ്റർ സിറ്റിക്കും മത്സരങ്ങൾ നിശ്ചയിച്ചിരുന്നുവെങ്കിലും അവർ യൂറോപ്യൻ കോംപിറ്റീഷനുകളിൽ പങ്കെടുത്തിരുന്ന സമയമായതിനാൽ അവരുടെ മത്സരങ്ങൾ നീട്ടിവെച്ചിട്ടുണ്ട്. സിറ്റിക്ക് ചാമ്പ്യൻസ് ലീഗും യുണൈറ്റഡ് യൂറോപ്പ ലീഗുമായിരുന്നു കളിക്കേണ്ടിയിരിക്കുന്നത്. യുണൈറ്റഡിന് ബേൺലിയും സിറ്റിക്ക് ആസ്റ്റൺ വില്ലയുമാണ് ആദ്യറൗണ്ട് എതിരാളികൾ.
🚨 Announce 2020/21 #PLFixtures 🚨
— Premier League (@premierleague) August 20, 2020
നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന്റെ ആദ്യഎതിരാളികൾ പ്രൊമോഷൻ കിട്ടിവന്ന ലീഡ്സ് യുണൈറ്റഡ് ആണ്. പത്തു വർഷങ്ങൾക്ക് ശേഷമാണ് ബിയൽസയുടെ കീഴിൽ പ്രീമിയർ ലീഗിലേക്ക് ലീഡ്സ് യുണൈറ്റഡ് തിരിച്ചു വരുന്നത്. പ്രീമിയർ ലീഗ് ആരാധകർക്ക് ആവേശം പകരുന്ന മത്സരമായി മാറാൻ ഇതിനു സാധിക്കും.അതേസമയം ആഴ്‌സണലിന് എതിരാളികൾ ഈ പ്രൊമോഷൻ ലഭിച്ച ഫുൾഹാം ആണ്. മൗറിഞ്ഞോയുടെ ടോട്ടൻഹാമിന് എവെർട്ടണായിരിക്കും ന ആദ്യ എതിരാളികൾ.
ലെയ്സെസ്റ്റർ സിറ്റിക്ക് വെസ്റ്റ്‌ബ്രോംവിച്ചാണ് എതിരാളികൾ. ന്യൂകാസിലിനെ വെസ്റ്റ്ഹാം യുണൈറ്റഡ് നേരിടും. ഈ മത്സരങ്ങൾ എല്ലാം തന്നെ സെപ്റ്റംബർ പന്ത്രണ്ട് ശനിയാഴ്ച്ചയാണ് നടക്കുന്നത്. അതേ സമയം രണ്ട് മത്സരങ്ങൾ മാത്രമാണ് തിങ്കളാഴ്ച നടക്കുന്നത്. ലംപാർഡിന്റെ ചെൽസിക്ക് ബ്രൈറ്റാണുമായിട്ടാണ് മത്സരം. അതേ സമയം വോൾവ്‌സ് ഷെഫീൽഡ് യുണൈറ്റഡിനെയും നേരിടും. ഈ രണ്ട് മത്സരങ്ങളാണ് തിങ്കളാഴ്ച അരങ്ങേറുക.